എണ്ണവില ഉയരുന്നു; ഉത്പാദനം കൂട്ടി അമേരിക്ക
World News
എണ്ണവില ഉയരുന്നു; ഉത്പാദനം കൂട്ടി അമേരിക്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd December 2018, 6:26 pm

ന്യൂയോര്‍ക്ക്: രാജ്യാന്തര എണ്ണവില കുറയ്ക്കുന്നതിന് വേണ്ടി അമേരിക്ക എണ്ണ ഉല്‍പ്പാദനം റെക്കോര്‍ഡ് നിലയിലേക്ക് ഉയർത്താൻ തീരുമാനിച്ചു. എണ്ണ ഉല്‍പ്പാദനം വർധിപ്പിക്കുകയും അതുവഴി രാജ്യാന്തര നിലവാരത്തിൽ എണ്ണയുടെ വില കുറയ്ക്കാനുമാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഇതോടെ രാജ്യാന്തര എണ്ണവില ബാരലിന് അറുപത് ഡോളറിനു താഴേക്ക് ഇടിയാൻ ആരംഭിച്ചു.

Also Read “ഖസാക്കിന്റെ ഇതിഹാസം” തിരക്കഥ മോഷ്ടിച്ചു; ദീപൻ ശിവരാമന് നേരെയും ആരോപണം

ഇപ്പോൾ നിലവിൽ അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ വില ബാരലിന് 59.46 ഡോളറാണ്. ഇതുസംബന്ധിച്ച് രാജ്യാന്തര എണ്ണ വില നിയന്ത്രിക്കുന്നത് ചർച്ച ചെയ്യാന്‍ എണ്ണ ഉല്‍പ്പാദകരുടെ രാജ്യങ്ങളുടെ കൂട്ടായ്മ ഒപെക് ആർ വിയന്നയില്‍ യോഗം ചേരും. അടുത്ത വർഷത്തിന്റെ തുടക്കം മുതൽ എണ്ണവില നിയന്ത്രിച്ച് വിപണിയെ രക്ഷിക്കാൻ ഒപെക് ആർ രാജ്യങ്ങൾ കൂടിയാലോചന നടത്തുകയാണ്.

Also Read “ഇന്ത്യാ പസില്‍” ദേശസ്നേഹത്തെ മുറിവേല്‍പ്പിക്കുന്നത്; പ്രമോദ് രാമന് സംഘപരിവാര്‍ പ്രവര്‍ത്തകന്റെ ഭീഷണി

ഇത്തരത്തിൽ അടുത്ത വർഷം മുതൽ എണ്ണവിലയിൽ നിയന്ത്രണം ഉണ്ടായാൽ തങ്ങൾ ഒപെക് ആറിന്റെ തീരുമാനങ്ങളോട് സഹകരിക്കുമെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ ഇപ്പോഴുള്ള എണ്ണവിലയിൽ തങ്ങൾ തൃപ്തരാണെന്നും റഷ്യ അറിയിച്ചു