ആഗോള എണ്ണ വിലയിലും വന്‍ വര്‍ധനവ്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 83.72 ഡോളറിലെത്തി. ഒക്ടോബര്‍ ഒന്നിന് ഇത് ബാരലിന് 73 ഡോളറായിരുന്നു.
വരുംദിവസങ്ങളില്‍ ബാരലിന് 100 ഡോളര്‍ കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോള എണ്ണ വില ബാരലിന് 100 ഡോളറില്‍ എത്തിയാല്‍ ഇന്ത്യയില്‍ പെട്രോളിന് ലിറ്ററിന് 150 രൂപ കടക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
അതേസമയം, ഇന്ന് പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയും വര്‍ധിപ്പിച്ചു. രാജ്യത്ത് ചില സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില 121 കടന്നു.
രാജസ്ഥാനിലെ ഗംഗാനഗറില്‍ 121.61 രൂപയാണ് ഇന്ന് പെട്രോളിന് വില. കേരളത്തില്‍ കോഴിക്കോട് പെട്രോളിന് 109.86 രൂപയും ഡീസലിന് 103.77 രൂപയുമാണ് ഇന്ന്.
തിരുവനന്തപുരത്ത് പെട്രോളിന് 111.59 രൂപയായും ഡീസലിന് 105.35 രൂപയായും വര്‍ധിച്ചു.
കഴിഞ്ഞ കുറെ ദിവസങ്ങളായി അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വര്‍ധിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. ഏഴ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് എണ്ണ വില ഇപ്പോള്‍.