[]ചെന്നൈ: ഇന്ധനങ്ങളുടെ വില നിയന്ത്രിക്കാനുള്ള അവകാശം എണ്ണക്കമ്പനികളില്‍ നിന്ന് എടുത്ത് കളയാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. []
വിഷയത്തില്‍ അഭിഭാഷകനായ ആര്‍.ബാലകൃഷ്ണന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യഹരജി കോടതി തള്ളുകയും ചെയ്തു.
പെട്രോളിന്റേയും ഡീസലിന്റേയും വില ആയ് നിയന്ത്രിക്കണമെന്നത് തീരുമാനിക്കുന്നത് കേന്ദ്ര സര്‍ക്കാരാണെന്നും ഇത് സര്‍ക്കാറിന്റെ നയത്തിന്റെ ഭാഗമാണെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി. വില്‍സണ്‍ കോടതിയില്‍ വാദിച്ചു.
എണ്ണവിലയില്‍ വര്‍ദ്ധനവും കുറവും വരുത്തുന്നത് കള്‍ വരുത്തുന്നത് അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണയുടെ വിലയില്‍ വരുന്ന ഏറ്റകുറച്ചിലുകള്‍ കണക്കിലെടുത്താണെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ ബോധിപ്പിച്ചു.
തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും വില നിയന്ത്രണാവകാശം എണ്ണക്കമ്പനികളില്‍ നിന്ന് എടുത്ത് കളയാനാകില്ലെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് രാജേഷ് കുമാര്‍ അഗര്‍വാള്‍ ജസ്റ്റിസ് എം സത്യനാരായണന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.
കൂടാതെ പ്രധാനമന്ത്രിക്കും പെട്രോളിയം മന്ത്രിക്കുമെതിരെ അപകീര്‍ത്തിപരമായ വാക്കുകള്‍ ഉപയോഗിക്കരുതെന്നും ഹര്‍ജിക്കാരന് കോടതി നിര്‍ദ്ദേശം നല്‍കി.