ഓയില്‍ ആന്റ് ഗ്യാസ് മേഖലയിലെ ആഗോള കമ്പനിയായ novന്റെ ഇന്ത്യയിലെ ആദ്യ ഗ്ലോബല്‍ ക്യാപ്പബിലിറ്റി സെന്റര്‍ കേരളത്തില്
Kerala News
ഓയില്‍ ആന്റ് ഗ്യാസ് മേഖലയിലെ ആഗോള കമ്പനിയായ novന്റെ ഇന്ത്യയിലെ ആദ്യ ഗ്ലോബല്‍ ക്യാപ്പബിലിറ്റി സെന്റര്‍ കേരളത്തില്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th November 2024, 10:58 pm

കൊച്ചി: അമേരിക്ക ആസ്ഥാനമായി ഓയില് ആന്റ് ഗ്യാസ് മേഖലയില് പ്രവര്ത്തിക്കുന്ന ഏറ്റവും വലിയ ടെക്‌നോളജി ദാതാക്കളായ NOV Inc(നാഷണല് ഓയില് വെല്) കമ്പനി ഇന്ത്യയിലെ ആദ്യത്തെ ഗ്ലോബല് ക്യാപ്പബിലിറ്റി സെന്റര് കേരളത്തില് ആരംഭിച്ചു.

വ്യവസായ മന്ത്രി പി. രാജീവാണ് ഇക്കാര്യം ഫെസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. 52 രാജ്യങ്ങളിലായി 32000ത്തിലധികം പേര്ക്ക് തൊഴില് നല്കുന്ന സ്ഥാപനം ഇന്ത്യയിലും നിരവധി സ്ഥലങ്ങള് പ്രഥമഘട്ടത്തില് പരിശോധിച്ചതിന് ശേഷമാണ് കേരളം തെരഞ്ഞെടുത്തത്.

കൊച്ചി ഇന്ഫോപാര്ക്കിലെ ലുലു സൈബര് ടവറില് ആരംഭിച്ചിട്ടുള്ള കേന്ദ്രത്തില് സോഫ്റ്റ്വെയര് എഞ്ചിനീയറിങ്ങ് സെന്റര്, കോര്പ്പറേറ്റ് ഡിജിറ്റല് സര്വീസ്, കസ്റ്റമര് സപ്പോര്ട്ട് സെന്റര് എന്നീ സൗകര്യങ്ങള് ലഭ്യമാകും. കഴിഞ്ഞ ഏതാനും ദിവസങ്ങള്ക്കുള്ളില് കേരളത്തിലേക്ക് കടന്നുവരുന്ന നാലാമത്തെ ആഗോള കമ്പനിയാണ് NOV Inc എന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില് പറഞ്ഞു.

ലോകത്തിന്റെ എല്ലാ കോണുകളിലും നാളെ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ കേരളത്തില് നിന്ന് ഉല്പാദിപ്പിക്കുന്നതാകുമെന്ന് തങ്ങള് പ്രതീക്ഷിക്കുന്നതായി കമ്പനി അധികൃതര് ഉദ്ഘാടനവേളയില് അഭിപ്രായപ്പെട്ടിരുന്നു.

കേരളത്തിലേക്ക് എത്തുന്ന കമ്പനികള് എല്ലാം തന്നെ സംസ്ഥാനത്തിന്റെ മികച്ച ടാലന്റ് പൂളിനെ പ്രശംസിച്ചതിലൂടെ കേരളം നൂതന സാങ്കേതിക വിദ്യാ വ്യവസായങ്ങളെ ഇവിടേക്ക് ആകര്ഷിക്കുന്നു എന്ന കാര്യം വ്യക്തമായെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.

നിന്ന് വ്യത്യസ്തമായി ഇവിടെ ലഭ്യമായിട്ടുള്ള ശുദ്ധവായുവും ജലലഭ്യതയും വൈജ്ഞാനിക സമ്പദ്ഘടനാ വികസനവുമെല്ലാം കേരളത്തെ ഇന്റസ്ട്രിയല് റെവല്യൂഷന് കമ്പനികളുടെ ശ്രദ്ധാകേന്ദ്രമായി മാറ്റുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Content Highlight: Oil and gas global company NOV Inc started India’s first global capability center in Kerala