ജിദ്ദ: ഇന്ത്യയിലെ മുസ്‌ലീം ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് മുസ്‌ലീം രാഷ്ട്രങ്ങളുടെ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ ഓപ്പറേഷന്‍. [ ഒ.ഐ.സി ]
പൗരത്വ ഭേദഗതി നിയമം, ബാബറി മസ്ജിദ് എന്നീ വിഷയത്തില്‍ ആശങ്കയുണ്ടെന്നും ഇന്ത്യന്‍ മുസ്‌ലീം ന്യൂന പക്ഷങ്ങളെ ബാധിക്കുന്ന ഈ വിഷയങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും ഒ.ഐ.സി അറിയിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒപ്പം ഇന്ത്യന്‍ മുസ്‌ലീങ്ങളുടെയും മുസ്‌ലീം പുണ്യസ്ഥലങ്ങളുടെ സംരക്ഷണം ഉറപ്പു വരുത്തണമെന്നും ഒ.ഐ.സി ഓര്‍ഗനൈസേഷന്‍ അഭിപ്രായപ്പെട്ടു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഒ.ഐ.സിയുടെ പ്രതികരണം.
ഈ വര്‍ഷം മാര്‍ച്ചില്‍ അബുദാബിയില്‍ നടന്ന ഒ.ഐ.സി ഉച്ചകോടിയില്‍ അന്തരിച്ച മുന്‍ വിദേശകാര്യമന്ത്രിയായ സുഷമ സ്വരാജ് പങ്കെടുത്തിരുന്നു. ഇന്ത്യക്ക് ആദ്യമായാണ് ഇസ്ലാമിക രാജ്യങ്ങളുടെ ഈ സംഘടനയില്‍ ക്ഷണം ലഭിച്ചിരുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
1969 ലാണ് ഒ.സി.ഐ രൂപീകൃതമാവുന്നത്. സൗദി അറേബ്യ, ഖത്തര്‍, ഇറാന്‍, ഇന്തോനേഷ്യ, ഈജിപ്ത് തുടങ്ങി 57 രാജ്യങ്ങളാണ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷനില്‍ അംഗങ്ങളായുള്ളത്.