| Monday, 3rd July 2023, 4:14 pm

ഓ മൈ ഗോഡ് 2 പോസ്റ്റർ ഷെയർ ചെയ്ത് അക്ഷയ് കുമാർ , ടീസർ ഉടൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓ മൈ ഗോഡ് രണ്ടാം ഭാഗത്തിന്റെ പോസ്റ്റർ ട്വിറ്ററിലൂടെ പങ്കുവച്ച് അക്ഷയ് കുമാർ. അമൃത് റായ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം വിപുൽ ഡി.ഷാ ആണ് നിർമിക്കുന്നത്. സിനിമ ഓഗസ്റ്റ് 11 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻറെ ടീസർ എത്രയും പെട്ടെന്ന് പുറത്തുവിടുമെന്നാണ് പോസ്റ്ററിനൊപ്പം കാപ്‌ഷനിൽ അദ്ദേഹം കുറിച്ചത്.

പോസ്റ്ററിൽ അക്ഷയ് കുമാർ ഭഗവാൻ ശിവന്റെ വേഷത്തിലാണ് കാണപ്പെടുന്നത്. ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായവും പരീക്ഷ സമ്മർദവുമാണ് ചിത്രത്തിൽ ചർച്ചചെയ്യുന്നത്. അക്ഷയ് കുമാറിനും യാമി ഗൗതത്തിനുമൊപ്പം പങ്കജ് ത്രിപാട്ടിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

2012 ൽ ഉമേഷ് ശുക്ല തിരക്കഥയെഴുതി സംവിധാനം ചെയ്ത ഓ മൈ ഗോഡ് ഒന്നാം ഭാഗത്തിൽ അക്ഷയ് കുമാർ, പരേഷ് റാവൽ, മിഥുൻ ചക്രബർത്തി എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്.

അതേസമയം രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്‌ഡി സംവിധാനം ചെയ്യുന്ന ആനിമൽ എന്ന ചിത്രം ഓഗസ്റ്റ് 11 ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു. എന്നാൽ സണ്ണി ഡിയോളിന്റെയും അമീഷ് പട്ടേലിന്റെയും ചിത്രമായ ഗദാർ 2 എന്ന ചിത്രവും അതേ ഡേറ്റിൽ റിലീസിനൊരുങ്ങിയപ്പോൾ അനിമലിന്റെ റിലീസ് ഡേറ്റ് മാറ്റിയിരുന്നു.

Content Highlights : Oh My God Movie Poster release

We use cookies to give you the best possible experience. Learn more