രഞ്ജന്‍ പ്രമോദിനൊപ്പം ദിലീഷ് പോത്തന്‍: ശ്രദ്ധ നേടി ഒ. ബേബി ഫസ്റ്റ് ലുക്ക്
Film News
രഞ്ജന്‍ പ്രമോദിനൊപ്പം ദിലീഷ് പോത്തന്‍: ശ്രദ്ധ നേടി ഒ. ബേബി ഫസ്റ്റ് ലുക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 2nd May 2023, 12:21 pm

രക്ഷാധികാരി ബൈജു എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രഞ്ജന്‍ പ്രമോദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ ‘ഒ. ബേബി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു.

മലയാള സിനിമയിലെ ഏറ്റവും മികച്ച സിനിമ പ്രവര്‍ത്തകരില്‍ പ്രമുഖരായ രഞ്ജന്‍ പ്രമോദും, ദിലീഷ് പോത്തനും കൈ കോര്‍ക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇരുവരും ആദ്യമായിട്ടാണ് ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. നായകനാകുന്നതിന് ഒപ്പം നിര്‍മാണവും ദിലീഷ് പോത്തന്‍ നിര്‍വഹിക്കുന്നുണ്ട്. ഒരു ത്രില്ലര്‍ സ്വഭാവത്തില്‍ ഉള്ള ചിത്രമാണ് ഒ. ബേബി എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന.

ദിലീഷ് പോത്തനൊപ്പം രഘുനാഥ് പലേരി, ഹാനിയ നസീഫ, നടന്‍ എം.ജി. സോമന്റെ മകനായ സജി സോമന്‍, ഷിനു ശ്യാമളന്‍, അതുല്യ ഗോപാലകൃഷ്ണന്‍, വിഷ്ണു അഗസ്ത്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദിലീഷ് പോത്തന്‍, അഭിഷേക് ശശിധരന്‍, പ്രമോദ് തേവര്‍പള്ളി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. അരുണ്‍ ചാലില്‍ ക്യാമറ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ സംജിത്ത് മുഹമ്മദാണ്. ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തും.

വരുണ്‍ കൃഷ്ണ, പ്രണവ് ദാസ് ചേര്‍ന്ന് ഗാനങ്ങള്‍ക്ക് ഈണം നല്‍കുന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത് ലിജിന്‍ ബാംബിനോയാണ്. സൗണ്ട് ഡിസൈന്‍: ഷമീര്‍ അഹമ്മദ്, എക്സിക്യുട്ടിവ് പ്രൊഡ്യൂസര്‍: രാഹുല്‍ മേനോന്‍, കലാസംവിധാനം: ലിജിനേഷ്, മേക്കപ്പ്: നരസിംഹ സ്വാമി, വസ്ത്രാലങ്കാരം: ഫെമിന ജബ്ബാര്‍, ഫസ്റ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ സിദ്ധിക്ക് ഹൈദര്‍, അഡിഷണല്‍ ക്യാമറ: ഏ.കെ. മനോജ്. സംഘട്ടനം: ഉണ്ണി പെരുമാള്‍. പോസ്റ്റര്‍ ഡിസൈന്‍ ഓള്‍ഡ് മോങ്ക്.

Content Highlight: oh baby movie first look