കോഴിക്കോട്: പാതയോരങ്ങളിലെ മുഴുവന്‍ അനധികൃത പരസ്യബോര്‍ഡുകളും നീക്കം ചെയ്യണമെന്ന ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശത്തിന് പുല്ലുവില. നിയമം കാറ്റില്‍ പറത്തി കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃത പരസ്യ ബോര്‍ഡുകളും കമാനങ്ങളും നിറഞ്ഞിരിക്കുകയാണ്.
രാഷ്ട്രീയ പാര്‍ട്ടികളുടെയും വിവിധ സംഘടനകളുടെയും പരസ്യബോര്‍ഡുകളാണ് പാതയോരങ്ങളിലെ ഇരുവശവും സ്ഥാനം പിടിച്ചിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികളും വിവിധ സംഘടനകളുടെ പരിപാടികളുടെയും പരസ്യങ്ങള്‍ക്ക് പുറമേ വിവിധ സിനിമ പരസ്യങ്ങളും പാതകളില്‍ സ്ഥലം പിടിച്ചെടുത്തിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെ.യു.ഡബ്യു.ജെയുടെ സമ്മേളനത്തിന്റെ കമാനവും പാതയോരത്ത് സ്ഥാപിച്ചിട്ടുണ്ട്. കോഴിക്കോട് സി.എച്ച് ഓവര്‍ ബ്രിഡ്ജിന് സമീപത്തായി ഇത്തരത്തില്‍ രണ്ട് കമാനങ്ങളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.
Also Read അയ്യപ്പസേവാ സംഘത്തില്‍ നടക്കുന്നത് വന്‍ അഴിമതി; ഗുരുതര ആരോപണവുമായി ഭാരവാഹികള്‍
റോഡിന്റെ ഇരുവശങ്ങളിലും പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന് കോടതി ഉത്തരവ് നിലനില്‍ക്കെയാണ് കോഴിക്കോട് നഗരത്തില്‍ ഇത്തരത്തില്‍ പരസ്യം നിറയുന്നത്. റോഡില്‍ നിന്ന് 10 മീറ്റര്‍ ഉള്ളില്‍ മാത്രമെ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാവൂ എന്നും അതിന് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണമെന്നും നിബന്ധനയുണ്ട്.
നേരത്തെ പാതയോരങ്ങളിലെ മുഴുവന്‍ അനധികൃത പരസ്യ ബോര്‍ഡുകളും ഒക്ടോബര്‍ 30നകം നീക്കം ചെയ്യണമെന്ന് ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉത്തരവ് അനുസരിച്ചില്ലെങ്കില്‍ ഉണ്ടാകുന്ന മുഴുവന്‍ ചെലവും നഷ്ടവും ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ജില്ലാ കളക്ടര്‍മാരും പൊലീസ് മേധാവികളും ഇക്കാര്യം ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Also Read കന്യാസ്ത്രീയെ അപമാനിക്കുന്ന പരാമര്‍ശം; വനിതാ കമ്മീഷന്റെ അന്ത്യശാസനം തള്ളി പി.സി ജോര്‍ജ്
എന്നാല്‍ കോടതി ഉത്തരവിനോട് രാഷ്ട്രീയപാര്‍ട്ടികള്‍ മുഖംതിരിക്കുന്നുവെന്ന് അമിക്കസ് ക്യൂറി നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഫ്ളക്സുകളും കൊടിതോരണങ്ങളും നീക്കിയില്ലെങ്കില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടിരുന്നു.
റിപ്പോര്‍ട്ട് പരിഗണിച്ച ഹൈക്കോടതി, ഫ്ളക്സുകള്‍ നീക്കണമെന്ന ഉത്തരവ് എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയും രാഷ്ട്രീയപാര്‍ട്ടികള്‍ കോടതി ഉത്തരവിനോട് വിമുഖത കാണിക്കരുതെന്നും കൊടിതോരണങ്ങള്‍ നീക്കിയില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
Doolnews Video