| Sunday, 18th August 2019, 6:50 pm

ചൈനീസില്‍ ഷൈന്‍ ചെയ്ത് മോഹന്‍ലാലും കെ.പി.എ.സിയും; ഇട്ടിമാണി മെയിഡ് ഇന്‍ ചൈനയുടെ ടീസര്‍ പുറത്തിറങ്ങി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിന്റെ ഓണചിത്രം ‘ഇട്ടിമാണി മെയിഡ് ഇന്‍ ചൈന’യുടെ ടീസര്‍ പുറത്തിറങ്ങി. ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്‍സാണ് ടീസര്‍ പുറത്തുവിട്ടത്. നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വെള്ളിമൂങ്ങ, ചാര്‍ലി, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങി നിരവധി സിനിമകളില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ചവരാണ് ജിബിയും ജോജുവും.

ചിത്രത്തില്‍ ഹണി റോസാണ് നായിക. എം.പത്മകുമാര്‍ സംവിധാനം ചെയ്ത കനല്‍ എന്ന ചിത്രത്തിന് ശേഷം ഹണി റോസ് രണ്ടാമതും മോഹന്‍ലാലിനോടൊപ്പം നായികയാവുന്ന ചിത്രമാണ് ഇട്ടിമാണി.

കൊച്ചിയും തൃശ്ശൂരുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷ സംസാരിയ്ക്കുന്ന സിനിമയുമാണ് ‘ഇട്ടിമാണി’. പത്മരാജന്റെ ‘തൂവാനത്തുമ്പികളി’ലാണ് ഒരു മോഹന്‍ലാല്‍ കഥാപാത്രം ഇതിനുമുന്‍പ് തൃശ്ശൂര്‍ ഭാഷ സംസാരിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more