| Friday, 5th October 2012, 3:51 pm

വിവരാവകാശ നിയമം അട്ടിമറിക്കപ്പെടുന്നതായി മുഖ്യ വിവരാവകാശ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: സംസ്ഥാനത്ത് വിവരാവകാശ നിയമം അട്ടിമറിക്കുന്നതായി മുഖ്യവിവരാവകാശ കമ്മീഷണര്‍ സിബി മാത്യൂസ്. ഇത് സംബന്ധിച്ച് സിബി മാത്യ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അയച്ച കത്തും പുറത്തായി.[]

താഴെ ഗ്രേഡിലുള്ളവരേയും കീഴ് ജീവനക്കാരെയും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരായും അപ്പീല്‍ അധികാരിമാരായും നിയമിക്കുന്നു എന്നാണ് കത്തില്‍ പയുന്നത്.

കീഴ് ജീവനക്കാരെ ഇത്തരത്തില്‍ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞുമാറുകയാണെന്നുമാണ് സിബി മാത്യുവിന്റെ കത്തില്‍ പറയുന്നത്യ

സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളില്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി നിലവിലുള്ളത് സെക്ഷന്‍ ഓഫീസര്‍മാര്‍, അണ്ടര്‍ സെക്രട്ടറിമാര്‍ എന്നിവരാണെന്നും കത്തില്‍ ആരോപിക്കുന്നു.

വിവരാവകാശ നിയമത്തെ കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് ധാരണയില്ല. പോലീസ്് ഡി.ജി.പി ആസ്ഥാനത്ത് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി പ്രവര്‍ത്തിക്കുന്നത് സീനിയര്‍ സൂപ്രണ്ട് മാത്രമാണ്.

ഗൗരവമായി കൈകാര്യം ചെയ്യേണ്ട നിയമത്തിന്റെ കാര്യത്തില്‍ പോലും ഉദ്യോഗസ്ഥര്‍ അലംഭാവം കാണിക്കുന്നതായും സിബി മാത്യു കത്തില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more