| Friday, 3rd February 2017, 5:56 pm

അറ്റോര്‍ണി ജനറല്‍ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരില്ല: ദല്‍ഹി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്


എ.ജിയുടെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന ദല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് വിധി.


ന്യൂദല്‍ഹി: അറ്റോര്‍ണി ജനറലിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് ദല്‍ഹി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ജ. രോഹിണി ജസ്റ്റിസ് ജയന്ത്‌നാഥ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

എ.ജിയുടെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന ദല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് വിധി.

നിയമവിഷയങ്ങളില്‍ സര്‍ക്കാരിന് ഉപദേശം നല്‍കുകയും കോടതികളില്‍ ഹാജരാകുകയുമാണ് എ.ജിയുടെ ജോലി. ഒരു അഭിഭാഷകന്റെതിന് സമാനമായ ജോലിയുള്ള അറ്റോര്‍ണി ജനറലിന് തനിക്ക് കിട്ടുന്ന വിവരങ്ങള്‍ പുറത്തു വിടാന്‍ കഴിയില്ല. സര്‍ക്കാറിന് വിശ്വാസമുള്ളിടത്തോളം മാത്രമേ ആ സ്ഥാനത്ത് എ.ജിക്ക് തുടരാന്‍ കഴിയൂ. അതിനാല്‍ അറ്റോര്‍ണി ജനറലിനെ പൊതുസ്ഥാപനമെന്ന പരിധിയില്‍ കൊണ്ടുവരാനാകില്ലെന്നും കോടതി വ്യക്തമാക്കി.


Read more: മോദി നാണംകെട്ട ഏകാധിപതി: കെജ്‌രിവാള്‍


എ.ജിയുടെ നിയമനം ഭരണഘടനാ പ്രകാരമാണെന്നും പൊതുകാര്യങ്ങളാണ് കൈകാര്യം ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടി 2015 മാര്‍ച്ച് 10ന് ജസ്റ്റിസ് ഭക്രുവാണ് ആര്‍.ടി.ഐ പ്രായോഗികമാണെന്ന് ഉത്തരവിട്ടിരുന്നത്.

എ.ജി ആര്‍.ടി.ഐ ആക്ടിന് കീഴില്‍ വരില്ലെന്ന വിവരാവകാശ കമ്മീഷന്‍ ഉത്തരവിനെതിരെ വിവരാവകാശ പ്രവര്‍ത്തകരായ സുഭാഷ് ചന്ദ്ര അഗര്‍വാള്‍, ആര്‍.കെ ജെയിന്‍ എന്നിവരാണ് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

We use cookies to give you the best possible experience. Learn more