| Wednesday, 14th June 2017, 8:16 am

'അടുത്ത കേരള ഭരണം തങ്ങള്‍ക്ക് തന്നെയെന്ന് ബി.ജെ.പി ഉറപ്പിച്ചോ?'; തിരുവനന്തപുരത്തെ പുതിയ ബി.ജെ.പി ആസ്ഥാനമന്ദിരത്തില്‍ 'മുഖ്യമന്ത്രി'യ്ക്കായി ഓഫീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അടുത്ത തവണ കേരളം തങ്ങള്‍ ഭരിക്കുമെന്ന് ബി.ജെ.പി നേതാക്കള്‍ പറയുമ്പോള്‍ നടക്കാത്ത സ്വപ്‌നമായി കണ്ട് ചിരിക്കുന്നതാണ് പൊതുവെ എല്ലാവരുടേയും പ്രതികരണം. എന്നാല്‍ ബി.ജെ.പിക്കാര്‍ ഇത് നടക്കുമെന്ന് ഉറപ്പിച്ച മട്ടാണ്.

തലസ്ഥാനത്ത് നിന്ന് വരുന്ന പുതിയ വാര്‍ത്തയാണ് ഇക്കാര്യത്തെ സ്ഥിരീകരിക്കുന്നത്. അമിത് ഷാ തറക്കല്ലിട്ട പുതിയ ആസ്ഥാനമന്ദിരത്തിന്റെ രൂപരേഖയില്‍ മുഖ്യമന്ത്രിയ്ക്കായി ഓഫീസും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാള മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.


Also Read: ‘സംഘപരിവാരത്തിന്റേത് വ്യാജവാര്‍ത്തകളുടെ കലവറ’; വ്യാജവാര്‍ത്തകളും അവയിലൊന്നിന്റെ ഉറവിടവും ആള്‍ട്ട് ന്യൂസ് കണ്ടെത്തിയ രീതി


തമ്പാനൂരിലെ അരിസ്റ്റോ ജംഗ്ഷനിലാണ് പുതിയ ആസ്ഥാന മന്ദിരം. കഴിഞ്ഞയാഴ്ചയാണ് അമിത് ഷാ നിര്‍ദ്ദിഷ്ട ആസ്ഥാന മന്ദിരത്തിന് തറക്കല്ലിട്ടത്. ഭൂമിക്ക് തഴെ രണ്ട് നിലകളും മുകളില്‍ അഞ്ച് നിലകളുമായി ആകെ ഏഴ് നിലകളാണ് മന്ദിരത്തിന് ഉള്ളത്.

പാര്‍ട്ടി ആസ്ഥാനത്ത് എത്തുമ്പോള്‍ “മുഖ്യമന്ത്രി”യ്ക്ക് വിശ്രമിക്കാനും ചര്‍ച്ച നടത്താനുമാണത്രെ ഓഫീസ്. തറക്കല്ലിട്ടത് പുതിയ സര്‍ക്കാറിനു കൂടിയാണെന്ന് അമിത് ഷാ ഓര്‍മ്മിപ്പിച്ചിരുന്നു.

We use cookies to give you the best possible experience. Learn more