2018ൽ മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻന്റെ സംവിധാനത്തിൽ വലിയ ഹൈപ്പിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഒടിയൻ. മഞ്ജു വാര്യർ, പ്രകാശ് രാജ്, നരെയ്ൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. മലയാള സിനിമ മുമ്പ് പരീക്ഷിച്ചിട്ടില്ലാത്ത ഒടിയൻ എന്ന വിഷയം ആസ്‌പദമാക്കി ഇറങ്ങുന്ന സിനിമ എന്ന നിലയിൽ, പ്രഖ്യാപനം മുതൽ തന്നെ വമ്പൻ പ്രതീക്ഷ നൽകിയിരുന്നു ചിത്രം.
ചിത്രത്തിനായി മോഹൻലാൽ നടത്തിയ മേക്ക് ഓവറും അത്ഭുതത്തോടെയാണ് മലയാളികൾ കണ്ടത്. അമിത പ്രതീക്ഷ തന്നെയായിരുന്നു ചിത്രത്തിന് അപകടമായത്. ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെടുകയായിരുന്നു.
എന്നാൽ ഓർഗനൈസ്ഡ് ഡീഗ്രേഡിങ്ങിന്റെ ആദ്യത്തെ ഇരയായിരുന്നു ഒടിയനെന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായകനായ ശ്രീകുമാർ മേനോൻ. ഓർഗനൈസ്ഡ് ആയുള്ളൊരു ഡീഗ്രേഡിങ് നടക്കുന്നുണ്ടെന്ന് സിനിമാ ലോകവും സിനിമ ലോകത്തെ പ്രമുഖരും പ്രേക്ഷകരും അതേ പോലെ പത്ര മാധ്യമങ്ങളുമെല്ലാവരും സമ്മതിക്കുന്ന വിഷയമാണ്. അതിന്റെ ആദ്യത്തെ ഇരയായിരുന്നു താനെന്ന് അദ്ദേഹം പറഞ്ഞു. സിനിമയുടെ ആദ്യത്തെ ഷോ തുടങ്ങി 15 മിനിറ്റ് കഴിയുമ്പോൾ തന്നെ ക്ളൈമാക്സ് മോശമാണെന്ന റിവ്യൂകൾ വരുമായിരുന്നെന്നും ആദ്യത്തെ ഷോ കഴിയുമ്പോഴേക്കും പതിനായിരക്കണക്കിന് നെഗറ്റീവ് കമന്റുകളായിരുന്നു ഫേസ്ബുക്കിൽ വന്നിരുന്നതെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.
തന്റെ അന്വേഷണത്തിൽ മനസിലായത് പത്ത് മുപ്പത് പേർ വിവിധ സ്ഥലങ്ങളിലായി ഒരു ലാപ്ടോപ്പുമായിരുന്നുകൊണ്ട് സിനിമയെ ഓർഗനൈസ്ഡ് ആയി ഡീഗ്രേഡ് ചെയ്യുകയായിരുന്നു എന്നാണെന്നും അദ്ദേഹം പറഞ്ഞു. അന്ന് ആദ്യത്തെ ദിവസത്തെ ഷോ കഴിയുമ്പോൾ ഒടിയനെതിരെ വന്നത് 76,000ത്തോളം ഡീഗ്രേഡിങ് കമന്റുകളാണ്. ഇതിനെ വളരെ ഫലപ്രദമായി അതിജീവിച്ചാണ് ഒടിയൻ നൂറ് ദിവസം തികച്ചതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ചാനലിനോട് സംസാരിക്കുകയായിരുന്നു ശ്രീകുമാർ മേനോൻ.
‘ഓർഗനൈസ്ഡ് ആയുള്ളൊരു ഡീഗ്രേഡിങ് നടക്കുന്നുണ്ടെന്ന് സിനിമ ലോകവും സിനിമ ലോകത്തെ പ്രമുഖരും പ്രേക്ഷകരും അതേ പോലെ പത്ര മാധ്യമങ്ങളുമെല്ലാവരും സമ്മതിക്കുന്ന വിഷയമാണ്. അതിന്റെ ആദ്യത്തെ ഇരയായിരുന്നു ഞാൻ. സിനിമയുടെ ആദ്യത്തെ ഷോ തുടങ്ങി 15 മിനിറ്റ് കഴിയുമ്പോൾ തന്നെ ക്ളൈമാക്സ് മോശമാണെന്ന റിവ്യൂകൾ വരുമായിരുന്നു. ആദ്യത്തെ ഷോ കഴിയുമ്പോഴേക്കും പതിനായിരക്കണക്കിന് കമന്റുകളായിരുന്നു ഫേസ്ബുക്കിൽ വന്നിരുന്നത്.
എന്റെ അന്വേഷണത്തിൽ മനസിലായത് പത്ത് മുപ്പത് പേർ വിവിധ സ്ഥലങ്ങളിലായി ലാപ്ടോപ്പുകളുമായിരുന്നുകൊണ്ട് സിനിമയെ ഓർഗനൈസ്ഡ് ആയി ഡീഗ്രേഡ് ചെയ്യുകയായിരുന്നു എന്നാണ്. അന്ന് ആദ്യത്തെ ദിവസത്തെ ഷോ കഴിയുമ്പോൾ ഒടിയനെതിരെ വന്നത് 76,000ത്തോളം ഡീഗ്രേഡിങ് കമന്റുകളാണ്. ഇതിനെ വളരെ ഫലപ്രദമായി അതിജീവിച്ചാണ് ഒടിയൻ നൂറ് ദിവസം തികയ്ക്കുകയൊക്കെ ചെയ്തത്. ഇതിന്റെയെല്ലാം വലിയ ഒരു ഇരയാണ് ഞാൻ,’ അദ്ദേഹം പറഞ്ഞു.
Content Highlight: Odiyan was the first victim of organized degradation, and he survived it all to complete 100 days: Sreekumar Menon