കോഴിക്കോട്: മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് കോഴിക്കോട് തിയേറ്ററുകളില്‍ സംഘര്‍ഷാവസ്ഥ. ഹര്‍ത്താല്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാവില്ലെന്നാണ് കോഴിക്കോട് അപ്‌സര, കോര്‍ണേഷന്‍ തിയേറ്റര്‍ അധികൃതരുടെ നിലപാട്.
എന്നാല്‍ തിയേറ്റര്‍ അധികൃതരുടെ നിലപാടിനെതിരെ സിനിമ കാണാനെത്തിയവര്‍ രംഗത്തെത്തി. തിയേറ്റര്‍ അധികൃതരുമായി മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനുമായി സംസാരിക്കുകയാണ്.
അതേസമയം ഹര്‍ത്താല്‍ നടക്കുന്ന സാഹചര്യത്തില്‍ തിയേറ്ററുകളുടെ സുരക്ഷിതത്വം ആര് ഉറപ്പാക്കുമെന്നാണ് തിയേറ്റര്‍ അധികൃതരുടെ നിലപാട്. ആറ് മണിക്ക് ശേഷം ചിത്രം പ്രദര്‍ശിപ്പിക്കാമെന്നാണ് തിയേറ്റര്‍ അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരം എസ്.എല്‍ തിയേറ്ററിന് മുന്നിലും ആരാധകര്‍ പ്രതിഷേധം നടത്തുകയാണ്. ഇവിടെ പ്രദര്‍ശനം മാറ്റിവെച്ചിരിക്കുകയാണ്. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അനിഷ്ടസംഭവമുണ്ടാകുമോ എന്ന ഭയത്തിലാണ് ഷോ മാറ്റിയതെന്ന് തിയേറ്റര്‍ അധികൃതര്‍ പറയുന്നു.
എന്നാല്‍ പ്രദര്‍ശനം മാറ്റിവെച്ചതുമായി ബന്ധപ്പെട്ട് മുന്‍കൂട്ടി അറിയിപ്പ് നല്‍കിയില്ലെന്ന് സിനിമ കാണാനെത്തിയവര്‍ പറയുന്നു.