മോഹൻലാൽ ചിത്രം “ഒടിയന്” ഐ.എം.ഡി.ബിയിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന സിനിമകളുടെ കൂട്ടത്തിൽ നാലാം സ്ഥാനം. ഏറെ പ്രശസ്തമായ സിനിമ ഡേറ്റാബേസ് സൈറ്റാണ് ഐ.എം.ഡി.ബി. ആദ്യമായാണ് ഒരു മലയാള ചിത്രം ഈവിധം ഐ.എം.ഡി.ബിയിൽ റേറ്റ് ചെയ്യപ്പെടുന്നത്. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന “ഒടിയനെ” ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള ഓരോ പുതിയ വാർത്തയ്ക്കും വൻ സ്വീകരണമാണ് കിട്ടുന്നത്. ആ അവസരത്തിലാണ് ഈ പുതിയ റെക്കോർഡ് പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നത്.
Also Read ശബരിമലയില്‍ ഇന്നും പ്രതിഷേധം; വാവര് സ്വാമി നടയില്‍ ഒരുസംഘമാളുകള്‍ പ്രതിഷേധിക്കുന്നു
ചിത്രത്തിലെ ഗാനം അടുത്തിടെയാണ് പുറത്തിറങ്ങിയത്. “കൊണ്ടോരാം” എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ ലക്ഷകണക്കിന് ആൾക്കാർ കണ്ടുകഴിഞ്ഞു. സോഷ്യൽ മീഡിയയിലൂടെ മോഹൻലാലാണ് ഗാനം പുറത്തിറക്കിയത്. ഗാനം ഹിറ്റാക്കിയതിനും ഐ.എം.ഡി.ബി റെക്കോർഡ് ചിത്രത്തിന് നൽകിയതിനും ചിത്രത്തിലെ നായിക കൂടിയായ മഞ്ജു വാര്യർ പ്രേക്ഷകരോട് നന്ദി പറഞ്ഞു. തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെയാണ് മഞ്ജു വാര്യർ ആരാധകരോട് നന്ദി പ്രകടിപ്പിച്ചത്.
Also Read ശബരിമലയില്‍ സ്ത്രീപ്രവേശനം പ്രശ്‌നമല്ലെന്ന് പറഞ്ഞിട്ടില്ല; മലക്കംമറിഞ്ഞ് ശ്രീധരന്‍പിള്ള
ഐ.എം.ഡി.ബിയിൽ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാമതായെത്തിയത് ശങ്കർ സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രം “2.0” ആണ്. രണ്ടാം സ്ഥാനത്ത് കന്നഡ ചിത്രം “കെ.ജി.എഫ്” ഉം ,മൂന്നാം സ്ഥാനത്ത് ഷാരൂഖ് ഖാൻ ചിത്രമായ “സീറോ”യുമാണ്.
ഡിസംബർ 14നാണ് ഒടിയൻ തീയറ്റുറുകളിൽ റിലീസ് ചെയ്യുന്നത്. ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന് ഹരികൃഷ്ണനാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
യഥാർത്ഥ കുപ്രസിദ്ധ പയ്യൻ ഇവിടെയുണ്ട് |JAYESH REAL CHARACTER IN ORU KUPRASIDHA PAYYAN |TOVINO THOMAS
#ORUKUPRASIDHAPAYYAN #TOVINO #MADHUPAL #ANUSITHARAതിയ്യേറ്ററുകൾ കീഴടക്കിയ ഒരു 'കുപ്രസിദ്ധ പയ്യന്റെ' യഥാർത്ഥ ജീവിതം
Posted by DoolNews on Saturday, 17 November 2018