| Friday, 9th November 2018, 10:45 pm

വമ്പന്‍ റിലീസിനൊരുങ്ങി ഒടിയന്‍; ഒരേ ദിവസം റിലീസ് ചെയ്യുന്നത് ആറിലധികം രാജ്യങ്ങളില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: റിലീസിന് മുമ്പ് തന്നെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ചിത്രമാണ് ഒടിയന്‍. ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന ഒടിയനു വേണ്ടി ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്.

ഇതിനിടെയാണ് ആരാധകര്‍ക്ക് ആഘോഷിക്കാന്‍ മറ്റൊരു വാര്‍ത്ത അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുന്നത്. ലോകമെമ്പാടും ഒരേ ദിവസം ചിത്രം റിലീസ് ചെയ്യും. ഇന്ത്യക്ക് പുറമേ ഗള്‍ഫിലും അമേരിക്കയിലും ബ്രിട്ടനിലും യൂറോപ്പിലും ഓസ്ട്രേലിയയിലും ചിത്രം എത്തും.

ജപ്പാനിലും ഇതേ ദിവസം തന്നെ റിലീസ് ചെയ്യാനാണ് തീരുമാനം. സ്പേസ് ബോക്സ് ജപ്പാന്‍ എന്ന വിതരണക്കാരാണ് ചിത്രം ജപ്പാനിലെത്തിക്കുന്നത്. ആദ്യമായാണ് ഒരു മലയാള ചിത്രം റിലീസ് ഒരേ ദിവസം ഇത്രയും രാജ്യത്ത് റിലീസ് ചെയ്യുന്നത്.

Also Read നേര്‍ക്കാഴ്ചയുടെ ഒരു “കുപ്രസിദ്ധ” പയ്യന്‍

ഇന്റര്‍നെറ്റ് മൂവി ഡാറ്റ ബേസിലെ റിയല്‍ ടൈം പോപ്പുലാരിറ്റി ചാര്‍ട്ട് പ്രകാരം വിജയ് ചിത്രം സര്‍ക്കാര്‍ ഒന്നാം സ്ഥാനത്തു എത്തിയപ്പോള്‍ ഒടിയന്‍ ആറാം സ്ഥാനമാണ് കരസ്ഥമാക്കിയിരിക്കുന്നത്.

നേരത്തെ ഒടിയന്റെ ട്രെയ്ലര്‍ സര്‍വ്വ റെക്കോര്‍ഡുകളും ഭേദിച്ചിരുന്നു. ഇരുപത് ദിവസം കൊണ്ട് 6.5 മില്ല്യണ്‍ കാഴ്ച്ചക്കാരുമായിട്ടാണ് ഒടിയന്‍ ട്രെയ്‌ലര്‍ ജൈത്ര യാത്ര തുടരുന്നത്. ഒരു മലയാള ചിത്രം ഇന്നോളം കടക്കാത്ത ഒരു റെക്കോര്‍ഡാണ് ഒടിയന്‍ ട്രെയ്‌ലര്‍ മറികടന്നിരിക്കുന്നത്.

നേരത്തെ ചിത്രത്തിന്റെ റീലിസ് ഒക്ടോബര്‍ 11നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കേരളത്തെ ബാധിച്ച പ്രളയക്കെടുതിയെ തുടര്‍ന്ന് റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു.

Also Read ആനന്ദഭൈരവിയും അതിശയനും കടന്ന് ‘കളിക്കൂട്ടുകാരി’ലൂടെ ദേവദാസ് നായകനാകുന്നു; ചിത്രീകരണം പൂര്‍ത്തിയായി

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, പ്രകാശ് രാജ്, ഇന്നസെന്റ്, സിദ്ദിഖ്, മനോജ് ജോഷി, നരേയ്ന്‍, കൈലാഷ് തുടങ്ങി വമ്പന്‍ താരനിരയാണ് ഉള്ളത്.

1950-നും 1990-നും ഇടയിലുള്ള കാലഘട്ടമാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവും മാധ്യമപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നത്. എം ജയചന്ദ്രനാണ് സംഗീതം. പീറ്റര്‍ ഹെയ്നാണ് ഒടിയനിലെ സംഘട്ടനം

Latest Stories

We use cookies to give you the best possible experience. Learn more