കൊച്ചി: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളുടെ റിലീസിംഗ് ഡേറ്റ് പുറത്ത്. ഒടിയന്, ലൂസിഫര്‍, കുഞ്ഞാലിമരയ്ക്കാര്‍ എന്നീ ചിത്രങ്ങളുടെ റിലീസിംഗ് ഡേറ്റാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ സ്ഥിരീകരിച്ചത്.
ഒടിയന് ഡിസംബര്‍ 14നും ലൂസിഫര്‍ മാര്‍ച്ച് 28നും കുഞ്ഞാലിമരയ്ക്കാര്‍ അടുത്ത ഓണത്തിനുമാണ് റിലീസ് ചെയ്യുക.
മൂന്നു സിനിമകളും ബിഗ് ബജറ്റ് ചിത്രങ്ങളാണ്. പ്രിയദര്ശന്-മോഹന്‍ലാല്‍ ടീമിന്റെ മരയ്ക്കാര്‍ 100 കോടിയിലാണ് ഒരുങ്ങുന്നത്. ഒടിയനും ലൂസിഫറും ഏകദേശം അന്‍പത് കോടിയോളം ചിലവ് കണക്കാക്കുന്നു.
ഒടിയന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കി കംപ്യൂട്ടര്‍ ഗ്രാഫിക്സ് ജോലികള്‍ മുംബൈയില്‍ പുരോഗമിക്കുകയാണെന്ന് നേരത്തെ സംവിധായകന് ശ്രീകുമാര്‍മേനോന്‍ അറിയിച്ചിരുന്നു.
ലൂസിഫര്‍ ഷൂട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. നവംബര്‍ ഒന്നിനു മരയ്ക്കാര്‍ ചിത്രീകരണം തുടങ്ങും. 100 ദിവസംകൊണ്ടാണു മരയ്ക്കാര്‍ പൂര്‍ത്തിയാക്കുക.
ഒടിയന്റെ ട്രെയിലര്‍ അടുത്ത മാസം തിയറ്ററുകളിലെത്തും. നേരത്തെ ഒടിയന് ഒക്ടോബര്‍ 11ന് തിയറ്ററുകളില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കേരളത്തിലുണ്ടായ പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റിലീസ് നീട്ടുകയായിരുന്നു. വി.എ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ഒടിയന്റെ തിരക്കഥ ദേശീയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണനാണ്. മഞ്ജു വാര്യര്‍, പ്രകാശ് രാജ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്.
WATCH THIS VIDEO: