| Saturday, 11th December 2021, 9:52 am

വീട്ടില്‍ പോകാന്‍ ആഗ്രഹം; സ്‌കൂള്‍ അടപ്പിക്കാന്‍ വിദ്യാര്‍ഥി കുടിവെള്ളത്തില്‍ കീടനാശിനി കലര്‍ത്തി സഹപാഠികള്‍ക്ക് നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭൂവനേശ്വര്‍: കീടനാശിനി കലര്‍ത്തിയ വെള്ളം കുടിച്ച് ഒഡീഷയില്‍ 19 വിദ്യാര്‍ഥികള്‍ അവശനിലയില്‍.

സ്‌കൂളിലെ ഒരു വിദ്യാര്‍ഥി തന്നെയാണ് കുടിവെളളത്തില്‍ കീടനാശിനി കലര്‍ത്തി സഹപാഠികള്‍ക്ക് നല്‍കിയത്. സ്‌കൂള്‍ അടയ്ക്കാന്‍ വേണ്ടിയായിരുന്നു കുട്ടി വെള്ളത്തില്‍ കീടനാശിനി കലര്‍ത്തിയത്.

ബര്‍ഗഡ് ജില്ലയിലെ കാംഗാവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആര്‍ട്സ് സ്ട്രീമില്‍ പതിനൊന്നാം ക്ലാസിലേക്ക് വിദ്യാര്‍ത്ഥി പ്രവേശനം നേടിയിരുന്നു. ഡിസംബര്‍ 4 ന് തന്റെ ഗ്രാമമായ നുവാപള്ളിയിലേക്ക് പോയ കുട്ടി ഡിസംബര്‍ 6 ന് സ്‌കൂളിലേക്ക് തിരിച്ചെത്തി. വീണ്ടും വീട്ടില്‍ പോകാനുള്ള ആഗ്രഹത്തിലായിരുന്നു കുട്ടി.

ഡിസംബര്‍ 19നകം കൊവിഡ്19 ലോക്ഡൗണ്‍ ഉണ്ടാകുമെന്ന സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വ്യാജവാര്‍ത്തകളില്‍ വിശ്വസിച്ച വിദ്യാര്‍ഥി പിന്നീട് ഇത് സത്യമല്ലെന്ന് തിരിച്ചറിഞ്ഞിരുന്നു. ലോക്ഡൗണ്‍ വന്നാല്‍ സ്‌കൂള്‍ അടച്ചിടുമെന്ന് പ്രതീക്ഷിച്ച വിദ്യാര്‍ഥി ഇതോടെ വിഷാദത്തിലായെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രേമാനന്ദ പാലേയ് പറഞ്ഞു.

ഇതിന് പിന്നാലെയാണ് വെള്ളത്തില്‍ കീടനാശിനി കലര്‍ത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Odisha student mixes pesticide in water to force school closure

We use cookies to give you the best possible experience. Learn more