മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് പിഴയായി ലഭിച്ചത് 1.25 കോടി രൂപ, സാമൂഹിക അകലം പാലിക്കാത്തവരില്‍ നിന്ന് 11.74 ലക്ഷം രൂപ; ഒഡീഷയില്‍ നിന്നുള്ള കണക്കുകള്‍ ഇങ്ങനെ
national news
മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് പിഴയായി ലഭിച്ചത് 1.25 കോടി രൂപ, സാമൂഹിക അകലം പാലിക്കാത്തവരില്‍ നിന്ന് 11.74 ലക്ഷം രൂപ; ഒഡീഷയില്‍ നിന്നുള്ള കണക്കുകള്‍ ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th June 2020, 6:49 pm

ഭുവനേശ്വര്‍: ഒഡീഷയില്‍ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയവരില്‍ നിന്നായി ആകെ പിഴയായി ഈടാക്കിയത് 1.25 കോടി രൂപ. ഡി.ജി.പി അഭയ് ആണ് ഇക്കാര്യം അറിയിച്ചത്.

സാമൂഹിക അകലം പാലിക്കാത്തവരില്‍ നിന്ന് 11.74 ലക്ഷം രൂപ പിഴയായി ഈടാക്കി. നൈറ്റ് കര്‍ഫ്യൂ പാലിക്കാത്തവരില്‍ നിന്ന് 1.03 ലക്ഷം രൂപയും പിഴയായി ലഭിച്ചു. മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഡി.ജി.പി ഇക്കാര്യം അറിയിച്ചത്.

ലോക്ഡൗണ്‍ കാലത്ത് 9,205 പേരില്‍ ഗാര്‍ഹിക പീഡനത്തിനിരയായി എന്ന് പരാതി ലഭിച്ചു. ഇവരോട് സംസാരിച്ചതിനെ തുടര്‍ന്ന് 53 കേസുകളുമെടുത്തെന്നും ഡി.ജി.പി പറഞ്ഞു.

ആയിരക്കണക്കിന് അതിഥി തൊഴിലാളികളെ വീടുകളിലെത്തിക്കാന്‍ പൊലീസ് സംവിധാനം നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സുരക്ഷാ സംവിധാനങ്ങളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ