| Tuesday, 15th December 2015, 1:42 pm

നിയമസഭയില്‍ അശ്ലീല ദൃശ്യം കണ്ടതിന് ഒഡീഷയില്‍ എം.എല്‍.എക്ക് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒഡീഷ:  നിയമസഭയില്‍ ചോദ്യോത്തരവേളയ്ക്കിടെ അശ്ലീല വീഡിയോ കണ്ടതിന് കോണ്‍ഗ്രസ് എം.എല്‍.എ നബ കിഷോര്‍ദാസിനെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു. ഏഴു ദിവസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. സഭയ്ക്കുള്ളില്‍  നബ കിഷോര്‍ മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണുന്ന ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ടെലിവിഷന്‍ ചാനല്‍ ഇന്നലെ പുറത്ത വിട്ടിരുന്നു.

എന്നാല്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടില്ലെന്നും മൊബൈലില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ ഒരു യൂട്യൂബ് ലിങ്ക് അറിയാതെ തുറന്നു പോയതാണെന്നുമാണ് കിഷോര്‍ദാസ് നല്‍കുന്ന വിശദീകരണം. തനിക്കെതിരായ ഗൂഢാലോചനയാണിതെന്നും അന്വേഷണം നേരിടാന്‍ തയ്യാറാണെന്നും എം.എല്‍.എ പറഞ്ഞു.

കിഷോര്‍ദാസിനെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി, ബി.ജെ.ഡി കക്ഷികള്‍ രംഗത്ത് എത്തിയിട്ടുണ്ട്.

നേരത്തെ കര്‍ണാടക, ഗുജറാത്ത് നിയമസഭകളിലും അശ്ലീല വീഡിയോ കാണുന്നതിനിടെ എം.എല്‍.എമാര്‍ പിടിക്കപ്പെട്ടിരുന്നു. കര്‍ണാടകയിലെ ബി.ജെ.പി മന്ത്രിമാരായ ലക്ഷ്മണ്‍ സാവദിയും സി.സി പാട്ടീലും ഗുജറാത്തിലെ ബി.ജെ.പി എം.എല്‍.എമാരായ ശങ്കര്‍ ചൗധരിയും ജേദാ ബാര്‍വാഡുമാണ് അന്ന് ആരോപണവിധേയരായത്.

Latest Stories

We use cookies to give you the best possible experience. Learn more