ഭുവനേശ്വര്‍: ഒഡിഷ ആരോഗ്യ മന്ത്രി നാബ കിഷോർ ദാസിന് (Naba Kishore Das) വെടിയേറ്റു. ജാര്‍സുഗുഡ ജില്ലിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ അജ്ഞാതന്‍ വെടിവെക്കുകയായിരുന്നു.
നെഞ്ചില്‍ രണ്ട് പ്രാവശ്യം വെടിയേറ്റതിനെത്തുടര്‍ന്ന് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിപാടിയില്‍ പങ്കെടുക്കാനായി കാറില്‍ നിന്ന് ഇറങ്ങിയ ഉടനെ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു. മന്ത്രിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ മന്ത്രിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന എ.എസ്.ഐ ഗോപാല്‍ ദാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. മന്ത്രിയുടെ തൊട്ടടുത്ത് നിന്നാണ് പൊലീസ് ഉദോഗസ്ഥന്‍ വെടി വെച്ചതെന്ന് വ്യക്തമായി.
സംഭവത്തില്‍ സുരക്ഷാ വീഴ്ച ആരോപിച്ച് പ്രദേശത്ത് ബി.ജെ.ഡി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്.
#Odisha health minister Naba Kisore Das sustains a bullet injury.
Police said a policeman fired at him.
Another person also sustains injury as the ASI fired two rounds. pic.twitter.com/A3MaK2QGtZ
— Ashok Pradhan (@AshokPradhanTOI) January 29, 2023
Content Highlight: Odisha Health Minister Naba Das injured in firing, hospitalised