|

അംഗൂളോ വീണ്ടും; ഗോവയ്ക്ക് ജയം

സ്പോര്‍ട്സ് ഡെസ്‌ക്

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡിഷ എഫ്.സിയ്‌ക്കെതിരെ ഗോവ എഫ്.സിയ്ക്ക് ജയം. സൂപ്പര്‍ താരം ഇഗോര്‍ അംഗൂളോ ആദ്യപകുതിയുടെ ഇന്‍ജുറി ടൈമില്‍ നേടിയ ഗോളിലാണ് ഗോവ ജയിച്ചത്.

അംഗൂളോ നേടുന്ന സീസണിലെ ആറാം ഗോളാണിത്.

മത്സരം ആരംഭിച്ചപ്പോള്‍ തൊട്ട് ആക്രമണ ഫുട്ബോളാണ് ഗോവ അഴിച്ചുവിട്ടത്. ഒഡിഷ പ്രതിരോധത്തിലേക്ക് വലിഞ്ഞു.

കളി പുരോഗമിക്കവെ ഒഡിഷയും ആക്രമിക്കാന്‍ തുടങ്ങിയതോടെ മത്സരം ആവേശത്തിലായി. പക്ഷേ ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Odisha FC vs FC Goa ISL