ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡിഷ എഫ്.സി- മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും രണ്ട് വീതം ഗോളുകള്‍ നേടി പോയിന്റുകള്‍ പങ്കിടുകയായിരുന്നു.
മോഹന്‍ ബഗാന്റെ ഹോം ഗ്രൗണ്ടായ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ഒഡിഷ അണിനിരന്നത്. മറുഭാഗത്ത് 3-5-2 എന്ന ഫോര്‍മേഷനിലായിരുന്നു ആതിഥേയര്‍ കളത്തില്‍ ഇറങ്ങിയത്.
മത്സരത്തിന്റെ 31ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് അഹമ്മദ് ജാഹു ആണ് ഒഡിഷക്ക് ആദ്യ ലീഡ് നേടിക്കൊടുത്തത്. ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ജാഹു രണ്ടാം ഗോളും നേടികൊണ്ട് ആദ്യ പകുതി സന്ദര്‍ശകരെ 2–0ത്തിന് മുന്നിലെത്തിച്ചു.
രണ്ടാം പകുതിയിലെ 58ാം മിനിട്ടില്‍ അര്‍മാന്‍ഡോ സാധിക്കുവിന്റെ ഗോളിലൂടെ മറുപടി ഗോള്‍ നേടി. മത്സരം 2-1 എന്ന നിലയില്‍ വീണ്ടും ആവേശകരമായി മാറി. സമനില ഗോളിനായി മോഹന്‍ ബഗാന്‍ നിരന്തരം ആക്രമണങ്ങള്‍ നടത്തി.
ഒടുവില്‍ മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇഞ്ചുറി ടൈമില്‍ അര്‍മാന്‍ഡോ സാധിക്കുവിലൂടെ മോഹന്‍ ബഗാന്‍ സമനില പിടിക്കുകയായിരുന്നു. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 2-2 എന്ന ആവേശകരമായ സ്‌കോര്‍ ലൈനില്‍ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടെടുക്കുകയായിരുന്നു.
സമനിലയോടെ ആറ് മത്സരങ്ങളില്‍ നിന്നും 16 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് മോഹന്‍ ബഗാന്‍. അതേസമയം എട്ട് മത്സരങ്ങളില്‍ നിന്നും 14 പോയിന്റുമായി നാലാം സ്ഥാനത്താണ് ഒഡിഷ.
Content Highlight Odisha fc beat Mohun bagan super in ISL.