ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഉദ്ഭവിച്ച തിത്‌ലി ചുഴലിക്കാറ്റിന്റെ വേഗത കുറയുന്നു. മണിക്കൂറില്‍ 125 കിലോ മീറ്ററാണ് ഒഡീഷയില്‍ നിലവില്‍ കാറ്റിന്റെ വേഗത. അതേസമയം ആന്ധ്രാപ്രദേശിലും ഒഡിഷയിലും ശക്തമായ കാറ്റിനെ തുടര്‍ന്നുള്ള അപകടങ്ങളില്‍ 6 മത്സ്യത്തൊഴിലാളികളടക്കം 8 പേര്‍ മരിച്ചിട്ടുണ്ട്.
ഒഡിഷയിലെയും ആന്ധ്രയിലെയും വ്യോമ- കര ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. വൈദ്യുതി ടെലഫോണ്‍ ബന്ധവും പൂര്‍ണമായി തകര്‍ന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഒഡിഷയില്‍ 8 ജില്ലകളെ തിത്‌ലി സാരമായി ബാധിച്ചു. 5 തീരദേശ ജില്ലകളില്‍ നിന്നായി 3 ലക്ഷം പേരെ ഒഡീഷയില്‍ മാറ്റി പാര്‍പ്പിച്ചിരുന്നു. ആന്ധ്രാപ്രദേശിനെ സഹായിക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രദാന്‍ ആവശ്യപ്പെട്ടു. ഇന്നലെയാണ് തിത്‌ലി ശക്തമായത്.
മണിക്കൂറില്‍ 165 കിലോമീറ്റര്‍ ഉണ്ടായിരുന്ന വേഗതയാണ് 124ലേക്ക് കുറഞ്ഞത്. എപ്പോള്‍ വേണമെങ്കിലും വേഗത കൂടിയേക്കാമെന്നും ജാഗ്രത തുടരണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് തിത്‌ലി ശക്തമായത്. ഒഡിഷ തീരത്തെത്തിയ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒഡിഷയില്‍ 5 തീരദേശ ജില്ലകളില്‍ ഒഡിഷ സര്‍ക്കാര്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
#WATCH:Trees uprooted, property damaged in Andhra Pradesh's Srikakulam due to #TitliCyclone.The cyclone made landfall early morning today. pic.twitter.com/09Fjx8QwGI
— ANI (@ANI) October 11, 2018