[] ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 315 റണ്‍സ് വിജയ ലക്ഷ്യം.
129 പന്തില്‍ രണ്ട് സിക്‌സും 12 ഫോറുമടക്കം 111 റണ്‍സ് നേടിയ മാര്‍ട്ടിന്‍ ഗുപ്തലും 65 റണ്‍സ് നേടി കെയിന്‍ വില്യംസുമാണ് ന്യൂസിലന്‍ഡിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ഇന്ത്യയ്ക്ക് ഈ മത്സരം വളരെ നിര്‍ണ്ണായകമാണ്. ഈ മത്സരത്തില്‍ തോറ്റാല്‍ ന്യൂസിലന്‍ഡിനെതിരെയുള്ള ഏകദിന പരമ്പര നഷ്ടപ്പെടുന്നതിനൊപ്പം ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനത്ത് നിന്ന് ഇന്ത്യ വീണ്ടും പുറത്താകും.
നേരത്തെ രണ്ടാം ഏകദിനത്തിലെ തോല്‍വിയോടെ ഇന്ത്യയ്ക്ക് ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനം നഷ്ടമായിരുന്നു.
കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടതോടെ ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു.
ആദ്യ മത്സരത്തില്‍ 24 റണ്‍സിനും രണ്ടാം മത്സരത്തില്‍ 15 റണ്‍സിനുമാണ് ഇന്ത്യ ന്യൂസിലന്‍ഡിനോട് തോറ്റത്.