തമിഴ് സിനിമയെ സംബന്ധിച്ച് 2024ന്റ ആദ്യപകുതി കയ്‌പ്പേറിയ അനുഭവമാണ് സമ്മാനിച്ചത്. മറ്റുള്ള ഇന്‍ഡസ്ട്രികള്‍ ബോക്‌സ് ഓഫീസില്‍ വലിയ മുന്നേറ്റം നടത്തിയപ്പോള്‍ അതെല്ലാം കൈയും കെട്ടി നോക്കി നില്‍ക്കാനേ കോളിവുഡിന് സാധിച്ചുളഅളൂ. തമിഴിലെ ഏറ്റവും വലിയ സീസണുകളിലൊന്നായ പൊങ്കലിന് പോലും തമിഴ് സിനിമ നഷ്ടമാണ് സമ്മാനിച്ചത്.
രജിനികാന്ത് സ്‌പെഷ്യല്‍ അപ്പിയറന്‍സിലെത്തിയ ലാല്‍ സലാം പോലും ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു. പിന്നീടങ്ങോട്ട് റീ റിലീസ് കൊണ്ടാണ് തിയേറ്ററുകള്‍ പിടിച്ചുനിന്നത്. 20ഓളം സിനിമകളാണ് ഈ വര്‍ഷം റീ റിലീസ് ചെയ്തത്. അതില്‍ വിജയ് ചിത്രം ഗില്ലി റീ റിലീസില്‍ റെക്കോഡ് കളക്ഷനാണ് നേടിയത്. 20 കോടിയോളം ഗില്ലി റീ റിലീസില്‍ നേടി.
എന്നാല്‍ രണ്ടാം പകുതിയില്‍ ഇന്‍ഡസ്ട്രിയുടെ തലവര തന്നെ മാറ്റാന്‍ കെല്പുള്ള സിനിമകളാണ് ഒരുങ്ങുന്നത്. അതില്‍ തന്നെ എല്ലാവരുടെയും ശ്രദ്ധ ഒക്ടോബറിലാണ്. രജിനികാന്ത്, അജിത്, സൂര്യ, ശിവകാര്‍ത്തികേയന്‍ എന്നിവരുടെ ചിത്രങ്ങളാണ് ഒക്ടോബര്‍ റിലീസിന് തയാറെടുക്കുന്നത്. ഒരേസമയം സന്തോഷവും അതിനോടൊപ്പം ടെന്‍ഷനുമാണ് ഈ സിനിമകളുടെ റിലീസ് തമിഴ് സിനിമാപ്രേമികള്‍ക്ക് നല്കുന്നത്.
രജിനികാന്ത് ചിത്രം വേട്ടയന്‍ ഓക്ടോബര്‍ റിലീസായി എത്തുമെന്ന് നേരത്തെ അറിയിച്ചുവെങ്കിലും റിലീസ് തിയതി അറിയിച്ചിട്ടുണ്ടായിരുന്നില്ല. സമ്മര്‍ റിലീസായെത്തുമെന്നറിയിച്ച സൂര്യയുടെ കങ്കുവ റിലീസ് മാറ്റുകയും ഒക്ടോബര്‍ 10ന് പുറത്തിറങ്ങുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അജിത് ചിത്രം വിടാമുയര്‍ച്ചിയും ഒക്ടോബര്‍ റിലീസായി തിയേറ്ററിലെത്തിക്കാനാണ് പ്ലാന്‍. എന്നാല്‍ ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ പുരോഗമിക്കുന്നേയുള്ളൂ.
ഏറ്റവുമൊടുവില്‍ ശിവകാര്‍ത്തികേയന്‍ ചിത്രം അമരന്‍ ദീപാവലി റിലീസായി ഒക്ടോബര്‍ 30ന് പുറത്തിറങ്ങുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഇതോടെ ഒക്ടോബര്‍ മാസത്തില്‍ കടുത്ത മത്സരതിതനാണ് കോളിവുഡ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. എന്നാല്‍ എല്ലാ സിനിമകളും ഒരുമിച്ചിറങ്ങുന്നത് വിതരണക്കാര്‍ക്കിടയില്‍ വലിയ കണ്‍ഫ്യൂഷനാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഏതെങ്കിലും ഒരു സിനിമ റിലീസ് മാറ്റിവെച്ചില്ലെങ്കില്‍ വിതരണക്കാര്‍ക്ക് നഷ്ടം നേരിടേണ്ടി വരും. വേട്ടയന്റെയും വിടാമുയര്‍ച്ചിയുടെയും റിലീസ് ഡേറ്റ് അറിയാനായി കാത്തിരിക്കുകയാണ് തമിഴ് സിനിമാലോകം.
Content Highlight: October release in Kollywood is trending on social media