ഓഖി.. മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്കും പറയാനുണ്ട്
ഓഖി.. കേരളത്തിന്റെ തെക്കന്‍ തീരദേശ മേഖലയ്ക്കും മത്സ്യത്തൊഴിലാളികള്‍ക്കും മരണഭയത്തോടെ അല്ലാതെ ഈ പേരോര്‍ക്കാന്‍ സാധ്യമല്ല. 2017 നവംബര്‍ 29ന് ദുരന്തം വിതച്ച ഓഖി ചുഴലിക്കാറ്റ് കവര്‍ന്നത് 81 മത്സ്യത്തൊഴിലാളികളുടെ ജീവനാണ്. 91 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. നൂറോളം വീടുകള്‍ ഭാഗികമായും മുപ്പതോളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. അന്നന്നത്തെ അന്നത്തിനു വേണ്ടി കടലില്‍ പോയവരായിരുന്നു മരിച്ചവരും കാണാതായവരും. ഇവരുടെ വിയോഗം നൂറുകണക്കിന് കുടുംബങ്ങളെ അനാഥരാക്കി. ഒരുതൊഴിലും അറിയാത്ത വീട്ടമ്മമാര്‍ ഗതിയില്ലാതെ നിസ്സഹായരായി ജീവിതം തള്ളിനീക്കുകയാണ്. ഇവിടുത്തെ സ്ത്രീകളും കുട്ടികളും എങ്ങനെയാണ് ജീവിക്കുന്നതെന്ന് നാം അറിയേണ്ടിയിരിക്കുന്നു. കാരണം അതിജീവനം ജീവിതത്തിലൂടെ മാത്രം സാധ്യമാകുന്നതാണല്ലോ…
ജംഷീന മുല്ലപ്പാട്ട്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം