| Saturday, 9th December 2017, 6:59 pm

ഓഖി ദുരന്തം; 1843 കോടിയുടെ കേന്ദ്രസഹായം തേടി കേരളം; ഉന്നതതല സംഘം കേരളം സന്ദര്‍ശിക്കും

എഡിറ്റര്‍

ന്യൂദല്‍ഹി: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി 1843 കോടിയുടെ കേന്ദ്ര സഹായം കേരളം ആവശ്യപ്പട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കേന്ദ്ര സഹായം ആവശ്യപ്പെട്ടത്. ഉന്നത തലകേന്ദ്രസംഘം പെട്ടന്ന് തന്നെ കേരളം സന്ദര്‍ശിക്കുമെന്ന് രാജ് നാഥ് സിങ് ഉറപ്പുനല്‍കിയതായി കൂടിക്കാഴ്ചയക്ക് ശേഷം പിണറായി പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവര്‍ കേരളത്തിന്റെ ആവശ്യങ്ങളോട് അനുകൂലമായാണ് പ്രതികരിച്ചതെന്ന് വ്യക്തമാക്കിയ പിണറായി കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തിന് ശേഷം ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന ഉറപ്പുനല്‍കിയിതായും പറഞ്ഞു.

“ദുരന്തത്തിന്റെ ഭാഗമായി ലേകബാങ്കിന്റെ പുനരധിവാസപാക്കേജ് തേടണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പരിശോധിക്കാമെന്ന് ഉറപ്പുനല്‍കിയതായും ഭൂമിയും വീടും ഇല്ലാത്ത 13436 മത്സ്യതൊഴിലാളികള്‍ക്കും ഭൂമി മാത്രമുള്ള 4448 പേര്‍ക്ക് പ്രധാനമന്ത്രിയുടെ റൂറള്‍ ഹൗസിംഗ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി സഹായം നല്‍കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. കൂടിക്കാഴ്ചയോട് നല്ല പ്രതികരണമാണ് ആഭ്യന്തരമന്ത്രിയില്‍ നിന്നും ഉണ്ടായത്” പിണറായി പറഞ്ഞു.


Also Read:  ഓഖി ദുരന്തം; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി


300 കോടി അടിയന്തരമായി അനുവദിക്കണമെന്ന ആവശ്യവും കേരളം മുന്നോട്ടുവച്ചിട്ടുണ്ട്. കടലിലേക്ക് പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കൃത്യമായ വിവരം നല്‍കുന്നതിനും അവര്‍ക്ക് വിവരങ്ങള്‍ അധികൃതരെ അറിയിക്കുന്നതിനുമുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള സാങ്കേതികവും സാമ്പത്തികവുമായ സഹായം നല്‍കണമെന്ന ആവശ്യവും കേരളം മുന്നോട്ടു വച്ചിട്ടുണ്ട്.

“ദുരന്തത്തില്‍പ്പെട്ട ധാരാളം പേരെ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും തിരിച്ചെത്താത്തവരുണ്ട്. തിരിച്ചെത്താവരുടെ ശവശരീരം ഒഴുകി നടക്കുന്നെന്നരീതിയില്‍ മത്സ്യതൊഴിലാളികള്‍ക്കിടയില്‍ വ്യാപക പ്രചാരണമുണ്ട്. ജീവനുള്ളവരെ തിരിച്ചെത്തിക്കാനും അല്ലാത്തവരുടെ ശവശരീരങ്ങള്‍ തിരിച്ചെത്തിക്കാനാവശ്യമായ നടപടികളുമായി സംസ്ഥന സര്‍ക്കാര്‍ മുന്നോട്ട് പോകും. പത്തുദിവസമെങ്കിലും തിരച്ചില്‍ തുടരണമെന്ന സര്‍ക്കാരിന്റെ നിലപാടുകള്‍ നിര്‍മ്മലാ സീതാരാമന്‍ അംഗീകരിച്ചതായും” പിണറായി പറഞ്ഞു


Dont Miss: ഗുജറാത്തില്‍ വോട്ടു ചെയ്യാനെത്തിയ ബി.ജെ.പി നേതാവ് രേഷ്മയെ കൂവി വിളിച്ച് പട്ടേല്‍ വിഭാഗത്തിന്റെ പ്രതിഷേധം; വീഡിയോ


23 കപ്പലുകളും എട്ട് ഹെലിക്കോപ്റ്ററുകളുമാണ് കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി ഇന്ന് തിരച്ചില്‍ നടത്തിയതെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. കോസ്റ്റ് ഗാര്‍ഡിന്റെ ഡോണിയര്‍ വിമാനങ്ങളും ഉടന്‍ തിരച്ചിലില്‍ പങ്കുചേരും. കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ 500 മൈല്‍ അകലത്തേക്ക് വ്യാപിപ്പിക്കും. കേരളത്തിലെത്തി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ രാജ്യരക്ഷാമന്ത്രി നിര്‍മ്മലാ സീതാരാമനെ കണ്ട് പിണറായി നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

എഡിറ്റര്‍

Latest Stories

We use cookies to give you the best possible experience. Learn more