| Monday, 4th December 2017, 6:42 pm

40 മത്സ്യബന്ധനബോട്ടുകള്‍ ഗുജറാത്ത് തീരത്ത് അടുത്തു; ഓഖി കരുത്താര്‍ജിച്ച് മഹാരാഷ്ട്രയിലേക്ക്

എഡിറ്റര്‍

അഹമ്മദാബാദ്: കേരളത്തില്‍ വീശിയടിച്ച ഓഖി ചുഴലിക്കാറ്റ് മഹാരാഷ്ട്ര തീരത്തേക്ക് നീങ്ങുന്നതിനിടെ കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ 40 മത്സ്യബന്ധനബോട്ടുകള്‍ ഗുജറാത്ത് തീരത്ത് അടുത്തു. ഗുജറാത്തിലെ വെരാവല്‍ തീരത്താണ് ബോട്ടുകള്‍ അടുത്തത്.

ബോട്ടുകളിലുണ്ടായിരുന്ന 516 തൊഴിലാളികള്‍ സുരക്ഷിതരാണ്. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍നിന്നുള്ള മല്‍സ്യത്തൊഴിലാളികളും കൂട്ടത്തിലുണ്ട്. ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയതായി തീരസംരക്ഷണ സേന അറിയിച്ചു.


Also Read : ഓഖി ദുരന്തം; രണ്ട് മാസത്തെ ശമ്പളം പൂര്‍ണമായി ദുരിതാശ്വാസത്തിനായി മാറ്റി വെക്കുമെന്ന് ഇന്നസെന്റ് എം.പി


അതേസമയം കേരളതീരത്ത് നിന്ന് നീങ്ങിത്തുടങ്ങിയ ഓഖി കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്. ലക്ഷദ്വീപ് വിട്ട ഓഖി മുംബൈ തീരത്തിന് 850 കിലോമീറ്റര്‍ അകലെ കൂടുതല്‍ ശക്തി പ്രാപിച്ചു. ഇതോടെ കേരളത്തിനും ലക്ഷദ്വീപിനും പുറമെ കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിലും ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു.

മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കടലില്‍ വലിയ തിരമാലകള്‍ ഉണ്ടാകാനും കേരളത്തില്‍ മഴ പെയ്യാനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കഴിഞ്ഞ ദിവസം കേരളത്തിലെ 66 ബോട്ടുകളും തമിഴ്‌നാട്ടിലെ 2 ബോട്ടുകളും മഹാരാഷ്ട്ര തീരത്ത് അടുത്തിരുന്നു. ഇവയില്‍ 952 മത്സ്യത്തൊഴിലാളികളാണുള്ളത്. അതേസമയം ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് മരണം 29 ആയി.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more