ന്യൂദല്‍ഹി: ഓഖി ചുഴലിക്കാറ്റ് നേരിടുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ലത്തീന്‍ രൂപത വൈദികന്‍ സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്.
“ഓഖി ചുഴലിക്കാറ്റില്‍ മരണസംഖ്യ ഉയരാന്‍ കാരണം മുന്നറിയിപ്പ് നല്‍കുന്നതില്‍ സര്‍ക്കാരുകള്‍ വരുത്തിയ വീഴ്ചയാണ്. മുന്നറിയിപ്പ് നല്‍കുന്നതില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് വീഴ്ച സംഭവിക്കുകയോ കേന്ദ്രം നല്‍കിയ മുന്നറിയിപ്പ് സംസ്ഥാനം അവഗണിക്കുകയോ ചെയ്തിട്ടുണ്ട. എന്താണ് സംഭവിച്ചതെന്ന് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണം.”
ഓഖി ദുരിത ബാധിതരുടെ പുനരധിവാസത്തിന് അനുവദിച്ച തുക വകമാറ്റി ചെലവഴിക്കുന്നത് തടയണം എന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.
ഓഖി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്ള ഫണ്ടില്‍ നിന്ന് പണം വകമാറ്റി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രക്കുള്ള പണം നല്‍കാന്‍ നീക്കം നടന്നതായും വൈദികന്‍ ഹര്‍ജിയില്‍ ആരോപിച്ചു.
ദുരന്തത്തില്‍ മരിച്ചവരുടെയും കാണാതായവരുടെയും യഥാര്‍ത്ഥ കണക്ക് പുറത്ത് വിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.