തിരുവനന്തപുരം: ഓഖി പുനരധിവാസത്തിനായി ചെലവിട്ട തുക സംബന്ധിച്ച് പുനപരിശോധന ആവശ്യമെന്ന് ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം. വാഗ്ദാനം ചെയ്ത തുക നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു.
ദുരന്ത ബാധിതര്‍ക്കായി സമാഹരിച്ച തുക അത്യാവശ്യ കാര്യങ്ങള്‍ക്കായല്ല ചെലവിട്ടതെന്നും ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം പറഞ്ഞു.
നേരത്തെ സംസ്ഥാനസര്‍ക്കാരിനെതിരെയും സൂസെപാക്യം രംഗത്തെത്തിയിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്കായി സമഗ്രപദ്ധതിയെന്ന് ആവര്‍ത്തിക്കുന്നതല്ലാതെ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. നന്മ ചെയ്താല്‍ സഭ പിന്തുണയ്ക്കും, തിന്മ ചെയ്താല്‍ വിളിച്ചുപറയും.
ആരെയും കണ്ണടച്ച് പിന്തുണയ്ക്കില്ല. “ഓഖി” പുനരധിവാസ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കണം. മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടത് അനുമോദനമല്ല, സാമ്പത്തികസഹായവും പുനരധിവാസവുമാണ് നല്‍കേണ്ടതെന്നും ആര്‍ച്ച് ബിഷപ് എം. സൂസപാക്യം പറഞ്ഞു.
അതേസമയം 422 കോടി അടിയന്തര സഹായം കേരളം ആവശ്യപ്പെട്ടെങ്കിലും 133 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ഓഖി ദുരന്തബാധിതര്‍ക്ക് അനുവദിച്ചതെന്ന് ഓഖി ദുരന്ത വാര്‍ഷികവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടത്തിയ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് 108 കോടി ലഭിച്ചപ്പോള്‍ 110 കോടിയുടെ പദ്ധതികള്‍ക്കാണ് ഭരണാനുമതി നല്‍കിയത്. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ തുക വക മാറ്റുന്നെന്ന് ചിലര്‍ വ്യാജ പ്രചാരണം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
WATCH THIS VIDEO: