| Thursday, 7th December 2017, 11:31 pm

ഓഖി ദുരന്തം; സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 39 ആയി

എഡിറ്റര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 39 ആയി. വിഴിഞ്ഞത്തിന് സമീപം കടലില്‍ നിന്നും ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. എന്നാല്‍ മൃതദേഹം ആരുടെതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് മാത്രം ആറ് മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

ആലപ്പുഴയിലും കൊച്ചിയിലും നടത്തിയ തിരച്ചിലില്‍ നേരത്തെ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ആലപ്പുഴ പുറങ്കടലില്‍ നിന്ന് മറൈന്‍ എയര്‍ഫോഴ്‌സാണ് മറ്റൊരു മൃതദേഹം കണ്ടെത്തിയത്. അതേസമയം, 15 മത്സ്യത്തൊഴിലാളികളെ കൂടി വ്യോമസേന രക്ഷപ്പെടുത്തി. കോഴിക്കോട് തീരത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്.


Also Read: കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത; 48 മണിക്കൂറിനുള്ളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്


അതേസമയം അടുത്ത 48 മണിക്കൂറിനുള്ളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടറുടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാറ്റും കടല്‍ക്ഷോഭവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണമെന്നും കളക്ടര്‍ പറഞ്ഞു.

അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടിരിക്കുന്ന ശക്തിയേറിയ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത കുറവാണെന്നു കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. തെക്കന്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ ഉയരുമെന്നതിനാല്‍ കേരള തീരത്തും ജാഗ്രത പുലര്‍ത്തണമെന്നു നിര്‍ദേശമുണ്ട്.

ഗുജറാത്ത് തീരത്ത് എത്തിയപ്പോഴേക്കും ഓഖിയെ ദുര്‍ബലമാക്കിയ വെര്‍ട്ടിക്കല്‍ വിന്‍ഡ് ഷിയര്‍ എന്ന പ്രതിഭാസം ഈ ന്യൂനമര്‍ദത്തെയും ശക്തമാകാന്‍ അനുവദിക്കില്ലെന്നാണ് ടൈഫൂണ്‍ സെന്ററിന്റെ നിഗമനം.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more