| Tuesday, 5th January 2016, 3:56 pm

ഉന്നതവിദ്യാഭ്യാസരംഗത്തേക്കുള്ള വിദേശസര്‍വകലാശാലകളുടെ കടന്നുവരവിന്റെ അപകടം ചിത്രീകരിച്ച് ഒക്യുപൈ യു.ജി.സി വീഡിയോ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഉന്നതല വിദ്യാഭ്യാസ രംഗത്തേക്ക് വിദേശസര്‍വകലാശാലകളുടെ കടന്നുവരവില്‍ ആശങ്കയറിച്ച് മാധ്യമരംഗത്തുനിന്നും വന്ന വീഡിയോ ശ്രദ്ധേയമാകുന്നു. മീഡിയാ കളക്ടീവാണ് വീഡിയോ പുറത്തിറക്കിയത്.

എന്തുകൊണ്ട് വിദ്യാര്‍ത്ഥികള്‍ ഇന്ത്യ ഡബ്ല്യു.ടി.ഒ കരാര്‍ ഒപ്പുവച്ചതില്‍ ആശങ്കപ്പെടണം? ഈ എഗ്രിമെന്റ് പ്രകാരം ഇന്ത്യയില്‍ വിദേശ സര്‍വകലാശാലകള്‍ വരുന്നതു വഴി ഉന്നത വിദ്യാഭ്യാസം താങ്ങാനാകാത്ത വിധത്തിലാകുമോ?  മീഡിയ കലക്ടീവില്‍ നിന്നുമുള്ള വീഡിയോ കാണൂ.

ഡബ്ല്യു.ടി.ഒ യുടെ നയ്‌റോബി കോണ്‍ഫറന്‍സിലൂടെ  2015 ഡിസംബര്‍ 18 ന,് ഉന്നത വിദ്യാഭ്യാസരംഗത്ത് വിദേശ യൂണിവേഴ്‌സിറ്റികളെ അനുവദിച്ചുകൊണ്ടുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചു.മറ്റ് 161 രാജ്യങ്ങള്‍ കൂടി ഇതില്‍ ഉള്‍പ്പെടുന്നു.

പക്ഷേ ഇതുകൊണ്ടെങ്ങനെയാണ് ഉന്നത വിദ്യാഭ്യാസത്തിന് ചിലവേറുന്നത്? ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികള്‍ക്കു നല്‍കുന്ന ആനുകൂല്യങ്ങളും മറ്റും ഇതര യൂണിവേഴ്‌സിറ്റികള്‍ക്കും നല്‍കേണ്ടി വരും. സ്വാഭാവികമായും ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികള്‍ക്കു നല്‍കുന്ന ആനുകൂല്യങ്ങള്‍ കുറച്ചുകൊണ്ടുവരും. അപ്പോള്‍ എന്തിനും ഏതിനും വിദ്യാര്‍ത്ഥികള്‍ പണമടക്കേണ്ടിയും വരുന്നു. ഇത് പാവപ്പെട്ട വിദ്യാര്‍ത്ഥികളെ ബാധിക്കുന്നു. ഉന്നത വിദ്യാഭ്യാസം പണമുള്ളവനു മാത്രമായി ചുരുങ്ങുന്നു.

വിദ്യാഭ്യാസം മൗലീകാവകാശമായ രാജ്യത്ത് വിദ്യാഭ്യാസത്തെ അന്താരാഷ്ട്ര സ്വതന്ത്ര വ്യാപാര കരാറിനനുസരിച്ച് മാറ്റുന്നത് എത്രമാത്രം അനുചിതമാണെന്ന് വീഡിയോ ചോദിക്കുന്നു.

വിദ്യാര്‍ത്ഥികളുടെ യു.ജി.സി.പിടിച്ചടക്കല്‍ സമരത്തെ പോലിസ് ക്രൂരമായി അടിച്ചമര്‍ത്തി. ഈ വീഡിയോ പുറത്തിറക്കിയത് ഒരു യൂ ട്യൂബ് ചാനല്‍ മീഡിയയാണ്.

വിദ്യാര്‍ത്ഥികളുടെ സകോളര്‍ഷിപ്പുകളും മറ്റും വെട്ടിച്ചുരുക്കിയതിന്റെ പ്രതികരണങ്ങളും വീഡിയോയില്‍ കാണാം. പുതിയ പദ്ധതി പ്രകാരം നെറ്റ്് പരീക്ഷ പാസാകുന്ന മികച്ച 15% വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കും സ്‌കോളര്‍ഷിപ്പ് അനുവദിക്കുക.

ഡബ്ല്യു.ടി.ഒ ബില്ല് പാസാക്കിയതിന്റെ ന്യൂനതകള്‍  ഉന്നത വിദ്യാഭ്യാസത്തെ ബാധിച്ചുതുടങ്ങിയതായും മനസ്സിലാക്കാം.

We use cookies to give you the best possible experience. Learn more