| Tuesday, 11th October 2011, 4:51 am

വാള്‍സ്ട്രീറ്റ് പ്രക്ഷോഭം മറ്റു രാജ്യങ്ങളിലേക്കും പടരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: അമേരിക്കയുടെ വ്യാപാര തലസ്ഥാനമായ വാള്‍സ്ട്രീറ്റില്‍ ഒരു സംഘം യുവാക്കള്‍ തുടങ്ങിയ പ്രക്ഷോഭം അമേരിക്കയില്‍ ശക്തിപ്രാപിക്കുന്നതോടൊപ്പം മറ്റു രാജ്യങ്ങളിലേക്കും പടരുന്നു. യൂറോപ്യന്‍ രാജ്യമായ അയര്‍ലന്‍ഡിലും ഏഷ്യയില്‍ തയ്‌വാന്റെ തലസ്ഥാനമായ തായ്‌പേയിലും “വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍” (Occupy Wallstreet) മാതൃകയില്‍ സമരം ആരംഭിച്ചു. അതേസമയം, ലോകത്താകമാനം 1173 നഗരങ്ങളില്‍ വാള്‍സ്ട്രീറ്റ് സമരത്തിന് പിന്തുണയുമായി ജനങ്ങള്‍ തെരുവിലിറങ്ങിയതായി “ഒക്യുപൈ റ്റുഗെദര്‍” എന്ന വെബ്‌സൈറ്റ് അവകാശപ്പെട്ടു.

അയര്‍ലന്‍ഡില്‍ വാള്‍സ്ട്രീറ്റ് മാതൃകയില്‍ ഐറിഷ് സെന്‍ട്രല്‍ ബാങ്ക് സ്ഥിതി ചെയ്യുന്ന ഡബ്ലിനിലെ ഡയിംസ്ട്രീറ്റിലാണ് സമരം ആരംഭിക്കുന്നത്. തായ്‌പേയിയില്‍ ശനിയാഴ്ച മുതലാണ് പ്രക്ഷോഭം ആരംഭിക്കുക.

അമേരിക്കയുടെ സാമ്പത്തിക, രാഷ്ട്രീയ സംവിധാനങ്ങളുടെ പ്രശ്‌നങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുന്ന സമരമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ചൈന അഭിപ്രായപ്പെട്ടു. അമേരിക്കയിലെ വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന് ചൈനീസ് മാധ്യമങ്ങളും ബ്ലോഗുകളും വന്‍ പ്രചാരണമാണ് നല്‍കുന്നത്.

വാള്‍സ്ട്രീറ്റ് സമരത്തെ അമേരിക്കന്‍ വസന്തമെന്നാണ് ഇറാന്‍ വിശേഷിപ്പിച്ചത്.

We use cookies to give you the best possible experience. Learn more