എല്ലാ ഗവേഷകവിദ്യാര്‍ത്ഥികള്‍ക്കും ഫെലോഷിപ്പ് എന്ന ആവശ്യത്തില്‍ നിന്ന് മാറി യു.ജി.സി നിര്‍ണിയിക്കുന്ന മെറിറ്റ് മാനദണ്ഡം (അതിലെ അവ്യക്തത നീക്കാന്‍ ഇതുവരെയും യു.ജി.സി ശ്രമിച്ചിട്ടില്ല). ഇതിനുപുറമേ കൂട്ടിയ ഫെലോഷിപ്പ് തുക എല്ലാ സംസ്ഥാനയുണിവേഴ്‌സിറ്റികളിലും നടപ്പാക്കുക എന്നതുകൂടിയാണ് ഇപ്പോള്‍ നടക്കുന്ന സമരത്തിന്റെ പ്രധാന ആവശ്യങ്ങള്‍.
| ഒപ്പിനിയന്‍ : ഹെയ്ഡി സാന്ത് മറിയം |
ഫോട്ടോ: ജെ.സി നവനീത്
ഡല്‍ഹിയിലെ UGC ആസ്ഥാനത്തിനു മുന്നിലെ OCCUPY UGC സമരപന്തലില്‍ ഇരുന്നാണ് ഞാന്‍ ഈ ലേഖനം എഴുതി തുടങ്ങുന്നത്. യുജിസിയുടെ നോണ്‍നെറ്റ് ഫെലോഷിപ്പ് നിര്ത്ത്‌ലാക്കാന്‍ ഉള്ള തീരുമാനം വന്നിട്ട് ഇതെഴുതുമ്പോള്‍ 45 ദിവസം പിന്നിടുകയാണ്. ഇത്രയും ദിവസം യു.ജി.സി ഓഫീസിന്റെ മുന്നില്‍ വിദ്യാര്‍ത്ഥികള്‍ രാവും പകലുമെന്നില്ലാതെ സമരപരിപാടികളുമായി മുന്നേറുന്നത് ഗവണ്മെന്റും യു.ജി.സിയും ഒരു പോലെ കണ്ടില്ലെന്നു നടിക്കുകയാണ്.
സ്ഥിരം സംഘര്‍ഷരീതികളില്‍ നിന്നും വിട്ടുമാറി വിദ്യാര്‍ത്ഥിനികള്‍ ഇവിടെ കവിതകള്‍ ചൊല്ലുന്നു, ചിത്രം വരയ്ക്കുന്നുതങ്ങളുടെ പഠിക്കാനുള്ള അവകാശത്തെ തട്ടിയെടുക്കുന്ന ഗവണ്മെകന്റിന്റെ നടപടിക്കെതിരെ അവര്‍ ഇങ്ങനെയോക്കെയുമാണ് പ്രതിഷേധിക്കുന്നത്.
“ALL DAY ALL NIGHT, OCCUPY UGC ” എന്നവര്‍ മുദ്രാവാക്യം വിളിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ ന്യായമായ അവകാശങ്ങള്‍ പോലും മുട്ടുന്യായം പറഞ്ഞു തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന യു.ജി.സിക്കെതിരെയും സര്‍വോപരി ഇന്ത്യന്‍ വിദ്യാഭ്യാസരംഗം തന്നെ ലോകവ്യാപാരസംഘടനയ്ക്ക് തീറെഴുതിക്കൊടുക്കാന്‍ ഒരുമ്പെടുന്ന കേന്ദ്രഗവണ്മെന്റിനെതിരെയും കൂടിയാണ് അവര്‍ ചെറുത്തുനില്‍ക്കാന്‍ ശ്രമിക്കുന്നത്.
കഴിഞ്ഞ മാസം 5നാണ് മാനവവിഭവവകുപ്പുശേഷി മന്ത്രി സ്മൃതി ഇറാനി വിദ്യാര്ഥിംകള്‍ നടത്തിയ MHRD മാര്‍ച്ചിനൊടുവില്‍ വിദ്യാഭ്യാസമന്ത്രാലയത്തില്‍ നിന്നും പുറത്തിറങ്ങിവന്ന് ഫെലോഷിപ്പ് അവസാനിപ്പിക്കുന്ന തീരുമാനം പിന്‍വലിക്കുമെന്ന് ഉറപ്പുനല്‍കിയത്. ജെ.എന്‍.യു, ദല്‍ഹി യുണിവേഴ്‌സിറ്റി, അംബേദ്കര്‍ യുണിവേഴ്‌സിറ്റി, ജാമിയ മില്ലിയ ഇസ്‌ലാമിയ്യ, അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി തുടങ്ങിയ ഒട്ടനവധി സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ ഒറ്റക്കെട്ടായി തെരുവിലേക്കിറങ്ങിയ ആ ദിവസം ഫെലോഷിപ്പ് പുനസ്ഥാപിക്കുമെന്ന് സ്മൃതി ഇറാനി ഉറപ്പു നല്‍കിയെങ്കിലും അതിനു പിറകിലുള്ള മെറിറ്റ് മാനദണ്ഡം അടക്കമുള്ള പല സങ്കീര്‍ണതകളും വിദ്യാര്‍ഥികളെ വീണ്ടും സമരമുഖത്തെത്തിച്ചു.
സുരക്ഷാപ്രശ്‌നങ്ങള്‍ ഒരുപാടുണ്ട്, പ്രത്യേകിച്ച് സ്ത്രീവിദ്യാര്‍ത്ഥികള്‍. തൊട്ടപ്പുറത്തുള്ള ചെറിയൊരു മസ്ജിദിലാണ് പ്രാഥമികകൃത്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സൗകര്യം ഏര്‍പ്പാടാക്കിയിരിക്കുന്നത്. ചുറ്റുപാടുമുള്ള കടകള്‍ നേരത്തെ അടച്ചുപോകുന്നതുകൊണ്ട് ഭക്ഷണത്തിന്റെ ലഭ്യതക്കുറവും മറ്റും വേറെ.. ഇത്തരം പ്രതിസന്ധികള്‍ക്കി ടയിലും അവര്‍ മുദ്രാവാക്യം മുഴക്കുന്നു, വിപ്ലവഗാനങ്ങള്‍ ആലപിക്കുന്നു, സമരപ്പന്തലില്‍ പോലും വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ഇല്ലെന്നുറപ്പിച്ചുകൊണ്ട് പഠിക്കുകയും ചെയ്യുന്നു. തൊട്ടപ്പുറത്ത് ക്യാമ്പ് ചെയ്തിരിക്കുന്ന പോലിസ് സന്നാഹങ്ങളെ തെല്ലും വക വെക്കാതെ തന്നെ.
എല്ലാ ഗവേഷകവിദ്യാര്‍ത്ഥികള്‍ക്കും ഫെലോഷിപ്പ് എന്ന ആവശ്യത്തില്‍ നിന്ന് മാറി യു.ജി.സി നിര്‍ണിയിക്കുന്ന മെറിറ്റ് മാനദണ്ഡം (അതിലെ അവ്യക്തത നീക്കാന്‍ ഇതുവരെയും യു.ജി.സി ശ്രമിച്ചിട്ടില്ല). ഇതിനുപുറമേ കൂട്ടിയ ഫെലോഷിപ്പ് തുക എല്ലാ സംസ്ഥാനയുണിവേഴ്‌സിറ്റികളിലും നടപ്പാക്കുക എന്നതുകൂടിയാണ് ഇപ്പോള്‍ നടക്കുന്ന സമരത്തിന്റെ പ്രധാന ആവശ്യങ്ങള്‍.
ഐ.ടി.ഒ മെട്രോ സ്റ്റേഷന്റെ പുറത്തിറങ്ങുമ്പോള്‍ തന്നെ കാണാം വിദ്യാര്‍ത്ഥികള്‍ കയ്യടക്കിയ ചുവരുകള്‍. തീക്ഷ്ണമായ വാചകങ്ങളും കവിതാശകലങ്ങളും കൊണ്ട് അവരാ ചുമരുകള്‍ക്ക് ജീവന്‍വെപ്പിച്ചിരിക്കുന്നു. രാവും പകലെന്നുമില്ലാതെ ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ ഇവിടെത്തന്നെ കഴിയുന്നു. തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന ഭരണകൂടത്തോട് സന്ധിയില്ലാസമരം ചെയ്യുന്നു.
ദല്‍ഹിയിലിപ്പോള്‍ തണുപ്പുകാലമാണ്. രാത്രിയില്‍ 10 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില. ഒട്ടുമിക്ക വിദ്യാര്‍ത്ഥികളുടെയും പരീക്ഷാക്കാലവും. പക്ഷെ ഇപ്പോഴും അതൊന്നും വകവെയ്ക്കാതെ യു.ജി.സി ആസ്ഥാനത്തേക്ക് വിദ്യാര്‍ഥികള്‍ രാവുംപകലും എന്നില്ലാതെ എത്തുന്നു. അവരെക്കൊണ്ടാവും വിധം സമരത്തില്‍ പങ്കുചേരുന്നു.
ഡിസംബര്‍ ഒന്നിന് വിദ്യാര്‍ത്ഥികള്‍ പതിവില്‍ നിന്നും വിപരീതമായി യു.ജി.സി മെയിന്‍ ഗേറ്റിനു മുന്‍വശം പിടിച്ചടക്കി അവിടെ സമരപ്പന്തല്‍ നിര്‍മിച്ചു. അതിന് തൊട്ടടുത്ത ദിവസം സമരത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍, ദല്‍ഹിയിലെ കൊടുംതണുപ്പിനെയും മറ്റ് സുരക്ഷാപ്രശ്‌നങ്ങളെയും വകവെക്കാതെ മെറിറ്റ് മാനദണ്ഡം എന്ന യു.ജി.സിയുടെ തലതിരിഞ്ഞ യുക്തിക്കെതിരെ പ്രതിഷേധിക്കുന്ന ഒരു പറ്റം വിദ്യാര്‍ത്ഥികളെയാണ് അവിടെ കാണാന്‍ സാധിച്ചത്.
തണുപ്പിന്റെ കാഠിന്യവും കൊതുകുകളുടെയും മറ്റും ഉപദ്രവവും കാരണം രാത്രി ഏറെ വൈകിയാണുറങ്ങിയത്. ഇടയ്ക്കിടെ ഉറക്കം തടസ്സപ്പെടുന്നുണ്ടായിരുന്നു. വെളുപ്പിന് എന്തോ ശബ്ദം കേട്ടുണര്‍ന്നപ്പോള്‍ യു.ജി..സി ഗേറ്റിനു മുന്നില്‍ കെട്ടിയ പന്തല്‍ അഴിച്ചുമാറ്റുന്ന പോലീസുകാരെയും അതു തടയാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികളെയുമാണ് കണ്ടത്. തടയാന്‍ ശ്രമിക്കുന്നവരെ ബലം പ്രയോഗിച്ചുമാറ്റുകയായിരുന്നു. അവിടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ വലിച്ചിഴച്ചു പുറത്തെത്തിച്ച ഉടന്‍ തന്നെ ബാരിക്കേഡ് തമ്മില്‍ കൂട്ടിയോജിപ്പിച്ച് ഉള്ളിലേക്ക് കടക്കാന്‍ പോലും കഴിയാത്ത തരത്തില്‍ തടസ്സം സൃഷ്ടിച്ചു. കനത്ത പോലിസ് കാവലും ഏര്‍പ്പെടുത്തി.
സുരക്ഷാപ്രശ്‌നങ്ങള്‍ ഒരുപാടുണ്ട്, പ്രത്യേകിച്ച് സ്ത്രീവിദ്യാര്‍ത്ഥികള്‍. തൊട്ടപ്പുറത്തുള്ള ചെറിയൊരു മസ്ജിദിലാണ് പ്രാഥമികകൃത്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സൗകര്യം ഏര്‍പ്പാടാക്കിയിരിക്കുന്നത്. ചുറ്റുപാടുമുള്ള കടകള്‍ നേരത്തെ അടച്ചുപോകുന്നതുകൊണ്ട് ഭക്ഷണത്തിന്റെ ലഭ്യതക്കുറവും മറ്റും വേറെ.. ഇത്തരം പ്രതിസന്ധികള്‍ക്കി ടയിലും അവര്‍ മുദ്രാവാക്യം മുഴക്കുന്നു, വിപ്ലവഗാനങ്ങള്‍ ആലപിക്കുന്നു, സമരപ്പന്തലില്‍ പോലും വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ഇല്ലെന്നുറപ്പിച്ചുകൊണ്ട് പഠിക്കുകയും ചെയ്യുന്നു. തൊട്ടപ്പുറത്ത് ക്യാമ്പ് ചെയ്തിരിക്കുന്ന പോലിസ് സന്നാഹങ്ങളെ തെല്ലും വക വെക്കാതെ തന്നെ.
തണുപ്പിന്റെ കാഠിന്യവും കൊതുകുകളുടെയും മറ്റും ഉപദ്രവവും കാരണം രാത്രി ഏറെ വൈകിയാണുറങ്ങിയത്. ഇടയ്ക്കിടെ ഉറക്കം തടസ്സപ്പെടുന്നുണ്ടായിരുന്നു. വെളുപ്പിന് എന്തോ ശബ്ദം കേട്ടുണര്‍ന്നപ്പോള്‍ യു.ജി..സി ഗേറ്റിനു മുന്നില്‍ കെട്ടിയ പന്തല്‍ അഴിച്ചുമാറ്റുന്ന പോലീസുകാരെയും അതു തടയാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികളെയുമാണ് കണ്ടത്. തടയാന്‍ ശ്രമിക്കുന്നവരെ ബലം പ്രയോഗിച്ചുമാറ്റുകയായിരുന്നു. അവിടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ വലിച്ചിഴച്ചു പുറത്തെത്തിച്ച ഉടന്‍ തന്നെ ബാരിക്കേഡ് തമ്മില്‍ കൂട്ടിയോജിപ്പിച്ച് ഉള്ളിലേക്ക് കടക്കാന്‍ പോലും കഴിയാത്ത തരത്തില്‍ തടസ്സം സൃഷ്ടിച്ചു. കനത്ത പോലിസ് കാവലും ഏര്‍പ്പെടുത്തി.
ന്യായമായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി സമരം നയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള പോലിസ് അതിക്രമം ഇതാദ്യമായല്ല. എന്നാല്‍ ഇത്തരത്തിലുള്ള ഒന്നുംതന്നെ ആ സമരങ്ങളെ അതിന്റെ ലക്ഷ്യത്തില്‍ എത്തിക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചിട്ടില്ല.
ഇത്രയും രാജ്യവാപകമായി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഈ സമരത്തിന്റെ ലക്ഷ്യങ്ങളോട് ഗവണ്മെന്റ് പുലര്‍ത്തുന്ന തികഞ്ഞ അനാസ്ഥയും ദല്‍ഹി പോലീസിന്റെ വിദ്യാര്‍ഥികളോടുള്ള കൊള്ളരുതായ്മകളും വരുംനാളുകളില്‍ നടക്കാന്‍ പോകുന്ന വലിയൊരു വിദ്യാര്‍ത്ഥി മുന്നേറ്റത്തിനു കാരണമാകും എന്നതില്‍ സംശയമില്ല.വരുംദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാവും. തണുപ്പിനെയും തലതിരിഞ്ഞ വിദ്യാഭ്യാസനിയമങ്ങളെയും കീഴടക്കും എന്ന നിശ്ചയദാര്‍ഢ്യം ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കുണ്ട്. ഈ കൊടും തണുപ്പില്‍, ഈ തെരുവില്‍ ഞങ്ങള്‍ വിജയത്തിന്റെ കവിത രചിക്കുകതന്നെചെയ്യും.