'പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മുസ്‌ലിങ്ങളെ പൗരത്വത്തില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമം'; ഒക്കുപൈ രാജ്ഭവന്‍ ഉപരോധം ഉദ്ഘാടനം ചെയ്ത് ഷഹീന്‍ബാഗ് സമര നായിക ബീവി അസ്മ ഖാത്തൂന്‍
തിരുവനന്തപുരം: പൗരത്വ ഭേദഗതി പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ‘ഒക്കുപൈ രാജ്ഭവന്‍’ ഉപരോധം സംഘടിപ്പിച്ചു.
ദല്‍ഹി ഷഹീന്‍ബാഗ് സമരവേദിയിലെ നിറസാന്നിധ്യമായ ബീവി അസ്മ ഖാത്തൂന്‍ വിദ്യാര്‍ത്ഥി സമര നേതാവ് ആയിഷാ റെന്നക്ക് ഭരണഘടനയുടെ ആമുഖം കൈമാറി ഉപരോധം ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്ക് തുടങ്ങിയ ഉപരോധം തുടര്‍ച്ചയായ 30 ണിക്കൂര്‍ തുടരും.
പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മുസ്ലിം വിഭാഗങ്ങളെ മാത്രം പൗരത്വത്തില്‍ നിന്ന് പുറത്താക്കാനുള്ള പദ്ധതിയാണെന്ന് അസ്മാ ഖാത്തൂന്‍ പറഞ്ഞു.
”പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മുസ്ലിം വിഭാഗങ്ങളെ മാത്രം പൗരത്വത്തില്‍ നിന്ന് പുറത്താക്കാനുള്ള പദ്ധതിയാണ്. അതുമായി ബന്ധപ്പെട്ട സമരങ്ങല്‍ ജാമിഅ മില്ലിയയില്‍ അടിച്ചമര്‍ത്തപ്പെട്ടപ്പോഴാണ് ഷാഹീന്‍ ബാഗില്‍ ഞങ്ങള്‍ ഉമ്മമാര്‍ സമരമാരംഭിച്ചത്. സുപ്രീംകോടതി ഇടപെട്ടും മധ്യസ്ഥര്‍ വഴിയും എന്തു ശ്രമങ്ങല്‍ നടത്തിയാലും ഈ നിയമം പിന്‍വലിക്കുന്നതുവരെ സമരം തുടരും’ ,അവര്‍ പറഞ്ഞു.
ഷാഹിന്‍ ബാഗില്‍ സമരം ആരംഭിച്ചത് മുതല്‍ തന്നെ വിവിധ രീതിയില്‍ അതിനെ പൊളിക്കാന്‍ അധികാരികളും സംഘപരിവാറും ശ്രമിച്ചിരുന്നു. സമരത്തിനുള്ളില്‍ നുഴഞ്ഞു കയറിയും പൊലീസിനെയും സംഘ ഗുണ്ടകളെയും വിട്ട് അക്രമമഴിച്ചുവിട്ടും ഈ ശ്രമങ്ങല്‍ തുടര്‍ന്നു. എന്നാല്‍ ഇത്തരം പ്രലോഭനങ്ങളെയും പ്രകോഭനങ്ങളെയും മറികടന്ന് ഇതുവരെ ഞങ്ങള്‍ സമരം തുടര്‍ന്നിട്ടുണ്ട്. നമ്മുടെ രാജ്യത്തെയും അതിന്റെ ജനാധിപത്യത്തെയും ഭരണഘടനയെയും സുരക്ഷിതമാക്കുന്നതുവരെ ഈ സമരം അവസാനിക്കില്ലെന്നും അവര്‍ പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. സംഘപരിവാറും പൊലീസും ചേര്‍ന്ന് ദല്‍ഹിയില്‍ വംശഹത്യയാണ് നടത്തുതെന്ന് അദ്ദേഹം പറഞ്ഞു.
” ജനകീയ സമരങ്ങളെ കലാപഭൂമികളാക്കി പ്രതിഷേധങ്ങളെ ചോരയില്‍ മുക്കി ഇല്ലാതാക്കാനാണ് ദല്‍ഹിയില്‍ സംഘപരിവാറും പൊലീസും ശ്രമിക്കുന്നത്. പൗരത്വ നിഷേധത്തിനെതിരായി നടന്നുകൊണ്ടിരിക്കുന്ന സമരങ്ങള്‍ വളരെ സമാധാനപരമായാണ് തുടരുന്നത്. എന്നാല്‍ അതിനെതിരെ തോക്കും മറ്റു ആയുധങ്ങളുമുപയോഗിച്ച് സംഘപരിവാര്‍ കൊലയാളികളും അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കി പൊലീസും ആക്രമണമഴിച്ചുവിടുകയാണ്. മുസ്ലിം പ്രദേശങ്ങളെയും അവരുടെ വീടുകളെയും വ്യാപാര സ്ഥാപനങ്ങളെയും പ്രത്യേകം ലക്ഷ്യമിട്ടുള്ള വംശഹത്യയാണ് ഇപ്പോള്‍ ദല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്നത്”, ഹമീദ് വാണിയമ്പലം പറഞ്ഞു.
അടൂര്‍ പ്രകാശ് എം.പി, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍, റസാഖ് പാലേരി, ഡോ. അന്‍സാര്‍ അബൂബക്കര്‍, കെ ഹനീഫ, ജബീന ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.