'കിടക്കാന്‍ ഇടമില്ലെങ്കില്‍ എന്റെ കൂടെ വന്നാല്‍ മതി'; പരാതി നല്‍കാന്‍ പൊലീസ് സറ്റേഷനിലെത്തിയ യുവതിക്ക് നേരേ എസ്.ഐയുടെ അശ്ലീലവര്‍ഷം
Women Abuse
'കിടക്കാന്‍ ഇടമില്ലെങ്കില്‍ എന്റെ കൂടെ വന്നാല്‍ മതി'; പരാതി നല്‍കാന്‍ പൊലീസ് സറ്റേഷനിലെത്തിയ യുവതിക്ക് നേരേ എസ്.ഐയുടെ അശ്ലീലവര്‍ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th May 2018, 2:31 pm

 

കൊല്ലം: സ്റ്റേഷനില്‍ പരാതിയുമായെത്തിയ യുവതിയോട് തെന്മല എസ്.ഐ ലൈംഗിക ചുവ കലര്‍ന്നരീതിയില്‍ അസഭ്യം പറഞ്ഞതായി പരാതി. കിടക്കാന്‍ വീടില്ലെന്ന് പറഞ്ഞ് പരാതിയുമായെത്തിയ യുവതിയോടാണ് എസ്.ഐ പ്രവീണ്‍ ലൈംഗികചുവയോടെ സംസാരിച്ചത്.

കിടക്കാന്‍ സ്ഥലമില്ലെന്നും തനിക്ക് ഒരു വീടില്ലെന്നും കാട്ടി എസ്.ഐ യ്ക്ക് പരാതി നല്‍കാനെത്തിയപ്പോഴാണ് യുവതിക്ക് നേരേ എസ്.ഐയുടെ അസഭ്യവര്‍ഷമുണ്ടായത്. കിടക്കാന്‍ ഇടമില്ലെങ്കില്‍ തന്റെ കൂടെ വന്നാല്‍ മതിയെന്നും സ്ഥലം താന്‍ കാണിച്ചുതരാമെന്നുമാണ് എസ്.ഐ പ്രവീണ്‍ പറഞ്ഞത്.


ALSO READ: പൊലീസ് റിമാന്‍ഡിലായിരുന്ന തടവുകാരന്‍ മരിച്ചു; പൊലീസ് മര്‍ദ്ദനമാണ് കാരണമെന്നാരോപിച്ച് ബന്ധുക്കള്‍


അശ്ലീലവാക്കുകള്‍ ഉപയോഗിച്ച എസ്.ഐ ക്കെതിരെ യുവതി മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് ആരോപണവിധേയനായ എസ്.ഐയ്‌ക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പുനലൂര്‍ ഡി.വൈ.എസ്.പിയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്.