പൊണ്ണത്തടിയുള്ള സ്ത്രീകളില്‍ ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിക്കാനുള്ള സാധ്യതകള്‍ കൂടുതലാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു.കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ പൊണ്ണത്തടിയുള്ള പത്ത് സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ ഒമ്പത് സ്ത്രീകള്‍ക്കും ഗര്‍ഭാശയ ക്യാന്‍സര്‍ ഉളളതായി കണ്ടെത്തിയിട്ടുണ്ട്.
ദല്‍ഹിയിലെ മാക്സ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തിലാണ് രോഗസാധ്യത കണ്ടെത്തിയത്. സാധാരണ ശരീരഭാരമുളള സ്ത്രീകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ അമിതവണ്ണമുള്ള സ്ത്രീകളില്‍ ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിക്കാനുള്ള സാധ്യതകള്‍ കൂടുതലാണെന്ന് ഗവേഷകര്‍ പറഞ്ഞു.
ALSO READ: ആര്‍ത്തവ രക്തം കട്ടപിടിക്കുന്നുവോ? നിസ്സാരമാക്കിക്കളയരുത്
ആര്‍ത്തവ വിരാമം ഉണ്ടായ സ്ത്രീകളില്‍ സാധാരണയായി ഗര്‍ഭാശയ ക്യാന്‍സര്‍ ഉണ്ടാകാറുണ്ട്. സ്ത്രീകളില്‍ ഹോര്‍മോണുകളുടെ നിലകളില്‍ വ്യതിയാനം വരുമ്പോള്‍ അവ ക്രമേണ ശരീരഭാരം കൂട്ടുന്നതിന് കാരണമാകാറുണ്ട്.
എന്നാല്‍ നൂറ് കിലോയില്‍ അധികം ശരീരഭാരം വരുന്ന സ്ത്രീകളില്‍ ഗര്‍ഭാശയ ക്യാന്‍സറിനുള്ള സാധ്യത രണ്ട് മുതല്‍ അഞ്ച് മടങ്ങ് വരെ കൂടുതലാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ജീവിത രീതികളിലും ആഹാര രീതികളിലും ഉണ്ടാകുന്ന മാറ്റമാണ് ഇത്തരം രോഗങ്ങള്‍ക്ക് പ്രധാന കാരണമായി ഡോക്ടര്‍മാര്‍ പറയുന്നത്. സ്ത്രീകളില്‍ കണ്ട് വരുന്ന അര്‍ബുദങ്ങളില്‍ ഇപ്പോള്‍ നാലാം സ്ഥാനത്താണ് ഗര്‍ഭാശയ ക്യാന്‍സര്‍.