ഡിപ്രഷന്: ഡിപ്രഷന്‍ തടി കൂടാനിടയാക്കും. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മാത്രമല്ല, ഡിപ്രഷന് ഗുളികകള്‍ കഴിയ്ക്കുന്നുണ്ടെങ്കില്‍ ഇവയും തടി കൂടാനുള്ള പ്രധാന കാരണമാണ്.
ദഹനം: ദഹനം ശരിയല്ലാത്തത്, ശോധനക്കുറവ് എന്നിവയെല്ലാം തടി കൂടാനുള്ള കാരണങ്ങള്‍ തന്നെയാണ്.
ഗുളികകള്‍: ഗുളികകള്‍ ഗര്‍ഭനിരോധന ഗുളികകള്‍, ഹോര്‍മോണ്‍ ഗുളികകള്‍, ബ്രെസ്റ്റ് ക്യാന്‍സര്‍ മരുന്നുകള്‍, ബിപി, ഹൃദയപ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള മരുന്നുകള്‍ എന്നിവയും തടി കൂടാനിടയാക്കും.
വൈറ്റമിന്‍ അപര്യാപ്തത: വൈറ്റമിന്‍ ഡി, മഗ്‌നീഷ്യം, അയേണ്‍ എന്നിവയുടെ കുറവ് ശരീരത്തിലെ ഊര്‍ജനിലയേയും അപചയപ്രക്രിയയേയും ദോഷകരമായി ബാധിയ്ക്കും. ഇതും തടി കൂടാനുള്ള കാരണമാകാറുണ്ട്.
പ്രായം: പ്രായമേറുന്നതോടെ ശരീരത്തിലെ അപചയപ്രക്രിയ സാവധാനമാകും. ഇതും തടി കൂടാനുള്ള കാരണമാണ്.
കൊഴുപ്പുള്ള ഭക്ഷണം: ഗര്‍ഭകാലത്ത് കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ അമ്മമാര്‍ ഗര്‍ഭകാലത്ത് കൂടുതല്‍ കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ജനിക്കുന്ന കുട്ടിക്ക് തടി കൂടാനിടയുണ്ട്.