| Tuesday, 31st January 2017, 12:33 pm

'മുസ്‌ലീങ്ങളെ വിലക്കുന്ന ട്രംപിന്റെ ഉത്തരവിനെതിരെ പ്രതിഷേധിക്കൂ' അമേരിക്കന്‍ ജനതയോട് ഒബാമ

ഡൂള്‍ന്യൂസ് ഡെസ്‌ക്


വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ അഭയാര്‍ഥി നയത്തില്‍ പ്രതിഷേധിക്കണമെന്ന് മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ. വക്താവ് മുഖേന പുറത്തുവിട്ട പ്രസ്താവനയിലാണ് ട്രംപിനെതിരെ ഒബാമ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.

ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും അമേരിക്കയില്‍ വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ നടപടിയ്‌ക്കെതിരെ അമേരിക്കന്‍ ജനത പരസ്യമായി പ്രതികരിക്കണമെന്ന് ഒബാമ ആഹ്വാനം ചെയ്തു.


Must Read: ട്രംപ് ചെയ്തതുപോലെ ഇന്ത്യയിലും മുസ്‌ലീങ്ങളെ നിരോധിക്കണമെന്ന് യോഗി ആദിത്യനാഥ് 


ഒബാമയുടെ കാലത്ത് ഭരണകൂടത്തിന്റെ തീരുമാനങ്ങളെ അിസ്ഥാനമാക്കിയുള്ളതാണ് തന്റെ ഉത്തരവെന്ന ട്രംപിന്റെ വാദത്തെയും ഒബാമ തള്ളി.

“വിശ്വാസത്തിന്റെയും മതത്തിന്റെയും പേരില്‍ വ്യക്തികളെ വേര്‍തിരിച്ചുകാണുന്ന ചിന്താഗതിയോട് ഒബാമയ്ക്ക് ഒട്ടും യോജിപ്പില്ല.” ഒബാമയുടെ വക്താവ് കെവിന്‍ ലൂയി പ്രസ്താവനയില്‍ അറിയിച്ചു.

നിരോധനം ഏര്‍പ്പെടുത്തിയ ഏഴ് രാജ്യങ്ങള്‍ ഭീകരരെ സംരക്ഷിക്കുന്നുണ്ടെന്ന് കണ്ടെത്തിയതും തീവ്രവാദ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന കാരണത്താല്‍ രണ്ട് ഇറാഖ് പൗരന്മാര്‍ക്ക് കുടിയേറാനുള്ള വിസ നിഷേധിച്ചതുമെല്ലാം ഒബാമയുടെ കാലത്താണെന്നു പറഞ്ഞായിരുന്നു ട്രംപിന്റെ ഈ വാദമുയര്‍ത്തിയത്. എന്നാല്‍ ഈ ആരോപണം ഒബാമ നിഷേധിച്ചു.


Also Read:ട്രംപിന്റെ മുസ്‌ലീം വിലക്കില്‍ ഇന്ത്യയും ??: രണ്ട് ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്ക് യു.എസ് വിസ നിഷേധിച്ചു


അടിസ്ഥാന മൂല്യങ്ങള്‍ നഷ്ടപ്പെടുന്ന ഒരവസരത്തില്‍ താന്‍ പ്രതികരിക്കുമെന്ന് ഒബാമ തന്റെ അവസാന പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ന്യൂനപക്ഷങ്ങളോടും കുടിയേറ്റക്കാരും രാഷ്ട്രീയമായി അഭിപ്രായഭിന്നതയുള്ളവരോടുമൊക്കെ അസഹിഷ്ണുത കാണിക്കുന്ന ഘട്ടത്തില്‍ ഒരു പൗരനെന്ന നിലയില്‍ താന്‍ അതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നാണ് ഒബാമ പറഞ്ഞത്.

ഔദ്യോഗിക വസതി ഒഴിഞ്ഞശേഷം കുടുംബവുമായി ഒഴിവുകാലം ആസ്വദിക്കുകയാണ് അദ്ദേഹം

We use cookies to give you the best possible experience. Learn more