വാഷിംഗ്ടണ്‍: അമേരിക്കയില്‍ ട്രംപിന്റെ നേതൃത്വത്തില്‍ നടക്കുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിമര്‍ശവുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. നിലവിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അപകടമാണെന്നാണ് ഒബാമ ആരോപിച്ചത്.
ഒബാമ സര്‍ക്കാരിന്റെ ഭരണകാലത്തെ വൈറ്റ് ഹൗസിലെ ചില ഉദ്യോഗസ്ഥരുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഒബാമയുടെ ആരോപണം.
ഒബാമ അല്യൂമിനി അസോസിയേഷനിലെ അംഗങ്ങളുമായി 30 മിനുട്ട് സംഭാഷണമാണ് ഒബാമ നടത്തിയത്. നിലവിലെ കൊവിഡിനെതിരെയുള്ള സര്‍ക്കാരിന്റെ പ്രതികരണം ഇത്തരത്തിലൊരു ആഗോള പ്രതിസന്ധിയില്‍ ഒരു മികച്ച നേതൃത്വമാണ് ആവശ്യപ്പെടുന്നതെന്ന് ഒബാമ പറഞ്ഞു.
ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള സഹകരണം ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഒബാമ ഇവരുമായി സംസാരിച്ചത്. അമേരിക്കയില്‍ 13 ലക്ഷത്തോളം പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. 78533 പേരാണ് ഇതുവരെ ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.