വിയറ്റ്‌നാമിനെതിരായ അരനൂറ്റാണ്ട് പഴക്കമുള്ള ഉപരോധം അമേരിക്ക നീക്കി
Daily News
വിയറ്റ്‌നാമിനെതിരായ അരനൂറ്റാണ്ട് പഴക്കമുള്ള ഉപരോധം അമേരിക്ക നീക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th May 2016, 10:58 am

obama-in-vietnam
ഹനോയ്:  വിയറ്റ്‌നാമിന് ആയുധങ്ങള്‍ നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധം അമേരിക്ക നീക്കി. വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി വിയറ്റ്‌നാമിലെത്തിയ ഒബാമ വിയറ്റ്‌നാമീസ് നേതാക്കളുടെ സാന്നിധ്യത്തിലാണ് അര പതിറ്റാണ്ട് നീണ്ട ഉപരോധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.

ശത്രുപക്ഷത്തായിരുന്ന വിയറ്റ്‌നാമുമായി അമേരിക്ക ഇപ്പോള്‍ സൗഹൃദത്തിലാണ്. 1984ലാണ് വിയറ്റ്‌നാമിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നത്. പസിഫിക് മേഖലയില്‍ സാന്നിധ്യം ശക്തമാക്കി ചൈനയുടെ ഭീഷണിയെ നേരിടാനാണ് അമേരിക്കയുടെ നീക്കമെന്നും ആരോപണം ഉണ്ട്. ചൈനയുമായി സമുദ്രാതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് വിയറ്റ്‌നാം.

എന്നാല്‍ ഉപരോധം നീക്കാനുള്ള തീരുമാനം രാജ്യത്തിന്റെ ചൈനാ നയവുമായി ബന്ധപ്പെട്ടല്ലെന്ന് ഒബാമ വ്യക്തമാക്കി. വിയറ്റ്‌നാമിനെതിരായ ഉപരോധം 2014ല്‍വ അമേരിക്ക ഭാഗികമായി നീക്കിയിരുന്നു. നയതന്ത്രബന്ധം പുന:സ്ഥാപിച്ചശേഷം വിയറ്റ്‌നാം സന്ദര്‍ശിക്കുന്ന മൂന്നാമത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ഒബാമ.