മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുള്‍പ്പെടെ പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. മൈക്രോസോഫ്റ്റ് ഉടമ, ബില്‍ഗേറ്റ്‌സ്, ടെസ്‌ല ഉടമ എലണ്‍ മസ്‌ക്, പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍, പ്രമുഖ സെലിബ്രിറ്റി കിം കര്‍ദാഷിന്‍ വെസ്റ്റ്, തുടങ്ങിയവരുടെ അക്കൗണ്ട് ആണ് ഹാക്ക് ചെയ്യപ്പെട്ടത്. ക്രിപ്‌റ്റോ കറന്‍സി ഇടപാടിലൂടെ പണം തട്ടാനായിരുന്നു ശ്രമം നടന്നത്.
ഒരു ബിറ്റ്‌കോയിന്‍ വാലറ്റ് അഡ്രസ് (ക്രിപ്‌റ്റോ കറന്‍സി ഇടപാടിന് ഉപയോഗിക്കുന്ന ഡാറ്റാ കീ) ട്വിറ്റര്‍ അക്കൗണ്ടുകളില്‍ പ്രത്യക്ഷപ്പെടുകയും ഇതിലേക്ക് അയക്കുന്ന ബിറ്റ്‌കോയിന്‍ എത്രയാണോ അതിന്റെ ഇരട്ടി നിങ്ങളുടെ അക്കൗണ്ടില്‍ എത്തുമെന്നായിരുന്നു ഇതിനോടൊപ്പം പ്രത്യക്ഷപ്പെട്ട സന്ദേശം. പിന്നാലെ ഒന്നില്‍ കൂടുതല്‍ ബിറ്റ് കോയിന്‍ വാലറ്റ് അഡ്രസുകള്‍ വന്നതിനാല്‍ ഇവയുടെ ഉറവിടം കണ്ടെത്തുന്നതും പ്രതിസന്ധിയിലായി.
സംഭവത്തിനു പിന്നാലെ നിരവധി പേര്‍ ട്വീറ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞ് രംഗത്തെത്തി. പാസ്‌വേര്‍ഡ് മാറ്റാനും സാധിക്കാതെയായി. സംഭവം പരിശോധിക്കുന്നുണ്ടെന്നും പ്രശ്‌നപരിഹാര നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നുമാണ് ട്വിറ്റര്‍ അറിയിച്ചിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ