തിരുവനന്തപുരം: രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് തന്നെ നടത്താന്‍ തീരുമാനമായി. അതേസമയം പങ്കെടുക്കുന്ന ആളകളുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചു.
എം.എല്‍.എമാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മാത്രമായിരിക്കും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കയറാനുള്ള അനുമതി. നേരത്തെ 800 പേര്‍ക്ക് പ്രവേശനം നല്‍കുമെന്നായിരുന്നു അറിയിച്ചത്.
സത്യപ്രതിജ്ഞ വിപുലമാക്കി നടത്തുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ സി.പി.ഐ- സി.പി.ഐ.എം നേതാക്കളും ചേര്‍ന്ന യോഗത്തിലാണ് ആളുകളെ കുറയ്ക്കാന്‍ തീരുമാനമായത്.
തിരുവനന്തപുരം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനിടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത് എന്നതിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു.
രണ്ട് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും മാത്രമായിരിക്കും പ്രവേശനം.
സത്യപ്രതിജ്ഞ സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ മുഖ്യമന്ത്രി തിങ്കളാഴ്ച വിശദീകരിക്കുമെന്നാണ് ഇടതു നേതാക്കള്‍ അറിയിച്ചത്. മെയ് 20നാണ് രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Oath ceremony of 2nd LDF govt. will be at central stadium