തിരുവനന്തപുരം: രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് തന്നെ നടത്താന്‍ തീരുമാനമായി. അതേസമയം പങ്കെടുക്കുന്ന ആളകളുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചു.
എം.എല്‍.എമാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മാത്രമായിരിക്കും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കയറാനുള്ള അനുമതി. നേരത്തെ 800 പേര്‍ക്ക് പ്രവേശനം നല്‍കുമെന്നായിരുന്നു അറിയിച്ചത്.
സത്യപ്രതിജ്ഞ വിപുലമാക്കി നടത്തുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ സി.പി.ഐ- സി.പി.ഐ.എം നേതാക്കളും ചേര്‍ന്ന യോഗത്തിലാണ് ആളുകളെ കുറയ്ക്കാന്‍ തീരുമാനമായത്.
തിരുവനന്തപുരം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനിടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത് എന്നതിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു.