| Monday, 4th November 2019, 12:03 pm

മാവോയിസ്റ്റ് വിമര്‍ശന പുസ്തകവും പൊലീസ് തെളിവാക്കിയെടുത്തുവെന്ന് ആരോപണം; പുസ്തകത്തിലുള്ള മിക്ക ലേഖനങ്ങളും മാവോയിസ്റ്റ് വിരുദ്ധമാണെന്ന് എഴുത്തുകാരന്‍ ഒ.അബ്ദുറഹിമാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത താഹയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത മാവോയിസ്റ്റ് വിമര്‍ശന പുസ്തകവും തെളിവായെടുത്ത് പൊലീസ്. മാര്‍ക്‌സിസം, സാമ്രാജ്യത്വം, തീവ്രവാദം-സംശയങ്ങള്‍ക്ക് മറുപടി എന്ന പേരുള്ള പുസ്തകമാണ് പൊലീസ് തെളിവായെടുത്തത്.

എന്നാല്‍ ഈ പുസ്തകത്തിലെ പല ലേഖനങ്ങളും മാവോസിസ്റ്റ് വിമര്‍ശനമുള്‍കൊള്ളുന്നവയും തീവ്രവാദത്തിന് വിരുദ്ധമായി എഴുതിയവയുമാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ ഒ.അബ്ദുറഹ്മാന്‍ 24ന്യൂസിനോട് പറഞ്ഞു. ആ പുസ്തകത്തില്‍ ഒരു ലേഖനം തന്റേതാണെന്നും ഈയൊരു പുസ്തകം പൊലീസ് തെളിവായെടുത്തത് പരിഹാസ്യമാണെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 റെയ്ഡില്‍ കണ്ടെത്തുന്ന പുസ്തകങ്ങള്‍ വായിച്ചുനോക്കാതെ തലക്കെട്ടും പുറംചട്ടയും നോക്കിയാണ് പൊലീസ് തെളിവായെടുക്കുന്നതെന്നും ഒ.അബ്ദുറഹിമാന്‍ 24ന്യൂസിനോട് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തേ യു.എ.പി.എയില്‍ അനീതിപരമായ നിയമങ്ങള്‍ ഉണ്ടെന്നും അത് ഭേദഗതി ചെയ്യുകയെങ്കിലും വേണമെന്ന് ആവശ്യമുയര്‍ത്തിയവരില്‍ ഒരാളായിരുന്നു താനെന്നും ഒ.അബ്ദു റഹിമാന്‍ കൂട്ടിച്ചേര്‍ചേര്‍ത്തു.

We use cookies to give you the best possible experience. Learn more