തിരുവനന്തപുരം: കുമ്മനവും താനും ഒരു പോലെയല്ലെന്ന് ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍. താന്‍ എല്ലാവര്ക്കും സ്വീകാര്യനായാണ് പൊതുവെ പറയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. മനോരമ ഓണ്ലൈനിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേമം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘കുമ്മനത്തിന്റെ കാര്യത്തിലാണ് പ്രതീക്ഷ പലര്‍ക്കുമുള്ളത്. അതു കണ്ടറിയണം. ഞങ്ങള്‍ രണ്ടു പേരും ഒരു പോലെ അല്ല. ഞാന്‍ എല്ലാവര്ക്കും സ്വീകാര്യനായ ഒരു സ്ഥാനാര്‍ഥിയാണ് എന്നാണ് പൊതുവില്‍ പറയുന്നത്. കുമ്മനം മികച്ച സാമൂഹിക പ്രവര്‍ത്തകനാണ്. ആധ്യാത്മിക, സാമൂഹിക രംഗങ്ങളില്‍ കൂടുതല്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നയാളാണ്. ആ മേഖലയില്‍ അദ്ദേഹത്തിനുള്ള സ്വീകാര്യതയും വളരെ വലുതാണ്. പക്ഷേ, എല്ലാം കൂടി ചേരുമ്പോള്‍ എത്രത്തോളം മതിയാകും എന്നത് ഇനി അറിയാനുള്ളതാണ്,’ ഒ രാജഗോപാല്‍ പറഞ്ഞു.
എന്നാല്‍ ഇത്തവണ എത്ര സമ്മര്‍ദ്ദമുണ്ടായാലും താന്‍ മത്സരിക്കില്ലെന്നും തന്റെ നിലപാട് ആദ്യമേ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യം പരസ്പരം വിട്ടുവീഴ്ച ചെയ്യാനുള്ള വേദിയാണെന്നും അതുകൊണ്ടാണ് താന്‍ കേരളത്തിലെ യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും അകാരണമായി എതിര്‍ക്കാത്തതെന്നും കുമ്മനം പറഞ്ഞു.
പാര്‍ട്ടിയെക്കുറിച്ച് മാത്രം ചിന്തിക്കുന്നവര്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ പ്രയാസമാകുമെന്നും അത്തരക്കാര്‍ അത് തന്നോട് പറയാറുണ്ട്. അത് മാനിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ വളരുന്ന പാര്‍ട്ടി എന്ന പ്രതിച്ഛായയാണ് ബി.ജെ.പിക്കുള്ളത്. അതിനാല്‍ വാതിലുകള്‍ തുറന്നിടുകയാണ് വേണ്ടത്. അത് സഹപ്രവര്‍ത്തകരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ മത്സരത്തിനില്ലാ എന്ന് കുമ്മനം രാജശേരന് വ്യക്തമാക്കിയിരുന്നു. മത്സരിക്കുന്നില്ലാ എന്നത് പാര്‍ട്ടിയുടെ തീരുമാനമല്ലെന്നും വ്യക്തിപരമായ തീരുമാനമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക