| Thursday, 2nd January 2020, 10:19 am

ഒരാള്‍ മാത്രം എതിര്‍ത്തതുകൊണ്ട് പ്രസക്തിയില്ലെന്ന് തോന്നി; നിയമസഭയില്‍ പാസാക്കിയ പ്രമേയത്തിന്‍മേല്‍ വോട്ടെടുപ്പ് ആവശ്യപ്പെടാത്തത് മനപ്പൂര്‍വ്വമെന്ന് ഒ.രാജഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ പാസാക്കിയ പ്രമേയത്തിന്‍മേല്‍ വോട്ടെടുപ്പ് ആവശ്യപ്പെടാത്തത് മനപ്പൂര്‍വ്വമെന്ന് ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരാള്‍ മാത്രം എതിര്‍ക്കുന്നതില്‍ പ്രസക്തിയില്ലെന്ന് തോന്നിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയ്‌ക്കെതിരായ അവകാശലംഘന നോട്ടീസ് നിലനില്‍ക്കുമെന്നും രാജഗോപാല്‍ പറഞ്ഞു.

നേരത്തെ നിയമസഭയില്‍ പ്രമേയം പാസാക്കിയപ്പോള്‍ പ്രസംഗത്തില്‍ വിയോജിച്ചെങ്കിലും ഒ.രാജഗോപാല്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ടുചെയ്തിരുന്നില്ല. പ്രമേയം വോട്ടിനിട്ടപ്പോള്‍ രാജഗോപാല്‍ എതിര്‍ത്ത് കൈ പൊക്കാതിരിക്കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതുകൊണ്ടു തന്നെ പ്രമേയം ഐക്യകണ്ഠേന പാസാക്കിയതായാണ് സ്പീക്കറുടെ ഓഫീസ് കണക്കാക്കിയിരിക്കുന്നത്. ഇതോടെ നിയമം പിന്‍വലിക്കണമെന്നു ബി.ജെ.പി അംഗമടക്കം ആവശ്യപ്പെട്ട പ്രമേയമാണ് കേന്ദ്രസര്‍ക്കാരിനു മുന്നിലെത്തുക.

കേരള നിയമസഭയുടെ വെബ്‌സൈറ്റില്‍ പൗരത്വ ഭേദഗതി ബില്‍ സംബന്ധിച്ച പ്രമേയത്തെ നിയമസഭ ഐക്യകണ്ഠേന പാസ്സാക്കിയ പ്രമേയം എന്ന് തന്നെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more