ഒരാള്‍ മാത്രം എതിര്‍ക്കുന്നതില്‍ പ്രസക്തിയില്ലെന്ന് തോന്നിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയ്‌ക്കെതിരായ അവകാശലംഘന നോട്ടീസ് നിലനില്‍ക്കുമെന്നും രാജഗോപാല്‍ പറഞ്ഞു.
നേരത്തെ നിയമസഭയില്‍ പ്രമേയം പാസാക്കിയപ്പോള്‍ പ്രസംഗത്തില്‍ വിയോജിച്ചെങ്കിലും ഒ.രാജഗോപാല്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ടുചെയ്തിരുന്നില്ല. പ്രമേയം വോട്ടിനിട്ടപ്പോള്‍ രാജഗോപാല്‍ എതിര്‍ത്ത് കൈ പൊക്കാതിരിക്കുകയായിരുന്നു.
അതുകൊണ്ടു തന്നെ പ്രമേയം ഐക്യകണ്ഠേന പാസാക്കിയതായാണ് സ്പീക്കറുടെ ഓഫീസ് കണക്കാക്കിയിരിക്കുന്നത്. ഇതോടെ നിയമം പിന്‍വലിക്കണമെന്നു ബി.ജെ.പി അംഗമടക്കം ആവശ്യപ്പെട്ട പ്രമേയമാണ് കേന്ദ്രസര്‍ക്കാരിനു മുന്നിലെത്തുക.
കേരള നിയമസഭയുടെ വെബ്‌സൈറ്റില്‍ പൗരത്വ ഭേദഗതി ബില്‍ സംബന്ധിച്ച പ്രമേയത്തെ നിയമസഭ ഐക്യകണ്ഠേന പാസ്സാക്കിയ പ്രമേയം എന്ന് തന്നെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്.