| Tuesday, 6th June 2023, 11:59 pm

ആകാംഷ നിറച്ച ട്രെയിലർ; രഞ്ജൻ പ്രമോദിന്റെ 'ഒ.ബേബി' ഈ വെള്ളിയാഴ്ച്ച എത്തുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രഞ്ജൻ പ്രമോദ് ദിലീഷ് പോത്തൻ കൂട്ടുകെട്ടിൽ എത്തുന്ന ‘ഒ.ബേബി’യുടെ ട്രെയിലർ പുറത്ത് വിട്ടു. ദിലീഷ് പോത്തനും ഒരു കൂട്ടം പുതുമുഖ അഭിനേതാക്കളും അണിനിരക്കുന്ന ചിത്രത്തിന്റെ ഏറെ ആകാംഷ ഉണർത്തുന്ന ട്രെയിലറാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. ചിത്രം ഒരു ത്രില്ലർ സ്വഭാവത്തിലാണ് എത്തുന്നത് എന്നാണ് ‘ഒ.ബേബി’യുടെ ടീസറും ട്രെയിലറും നൽകുന്ന സൂചന. നായകനാകുന്നതിന് ഒപ്പം ദിലീഷ് പോത്തൻ നിര്മാതാവായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്.

കലാമൂല്യമുള്ള ജനപ്രിയ സിനിമയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ‘രക്ഷാധികാരി ബൈജു’വിന് ശേഷം രഞ്ജൻ പ്രമോദ് ഒരു ത്രില്ലർ ചിത്രവുമായി എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകളും ഏറെയാണ്. രഞ്ജൻ പ്രമോദ് ദിലീഷ് പോത്തൻ കൂട്ടുകെട്ടിൽ എത്തുന്ന ആദ്യ ചിത്രമെന്ന നിലയിൽ സിനിമ നേരത്തെ തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു.

ദിലീഷ് പോത്തൻ, അഭിഷേക് ശശിധരൻ, പ്രമോദ് തേർവാർപ്പള്ളി എന്നിവർ ചേർന്ന് ടർടിൽ വൈൻ പ്രൊഡക്ഷൻസ്, കളർ പെൻസിൽ ഫിലിംസ്, പകൽ ഫിലിംസ് എന്നീ ബാനറുകളിലാണ് നിർമാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാഹുൽ മേനോൻ.

ദിലീഷ് പോത്തനൊപ്പം രഘുനാഥ്‌ പലേരി, ഹാനിയ നസീഫ, സജി സോമൻ, ഷിനു ശ്യാമളൻ, അതുല്യ ഗോപാലകൃഷ്ണൻ, വിഷ്ണു അഗസ്ത്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുൺ ചാലിൽ ഛായാ​ഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ സംജിത്ത് മുഹമ്മദാണ്. ചിത്രം ഈ വെള്ളിയാഴ്ച്ച (ജൂൺ 9) തിയേറ്ററുകളിൽ എത്തും.

വരുൺ കൃഷ്ണ, പ്രണവ് ദാസ് ചേർന്നാണ് ഗാനങ്ങൾക്ക് ഈണം നൽകുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ലിജിൻ ബാംബിനോയാണ്. സൗണ്ട് ഡിസൈൻ: ഷമീർ അഹമ്മദ്. കലാസംവിധാനം: ലിജിനേഷ്, മേക്കപ്പ്: നരസിംഹ സ്വാമി, വസ്ത്രാലങ്കാരം: ഫെമിന ജബ്ബാർ, ഫസ്റ്റ് അസിസ്റ്റന്റ് ഡയറക്ടർ സിദ്ധിക്ക് ഹൈദർ, അഡിഷണൽ ക്യാമറ: ഏ കെ മനോജ്‌. സംഘട്ടനം: ഉണ്ണി പെരുമാൾ. പോസ്റ്റർ ഡിസൈൻ ഓൾഡ് മോങ്ക്, ഡിജിറ്റൽ മാർക്കറ്റിംഗ്: റോജിൻ കെ റോയ്

Content Highlights: O.Baby movie Trailer

Latest Stories

We use cookies to give you the best possible experience. Learn more